നെ​ല്ല് സം​ഭ​ര​ണം: ക​യ​റ്റുകൂ​ലി ത​ർ​ക്കം പ​രി​ഹ​രി​ച്ച​താ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി
Saturday, March 28, 2020 11:59 PM IST
പാ​ല​ക്കാ​ട്: നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന ക​യ​റ്റുകൂ​ലി ത​ർ​ക്കം പ​രി​ഹ​രി​ച്ച​താ​യി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യി​ച്ചു. ക​ളക്ടറേറ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. കോ​വി​ഡ് 19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ല്ലെ നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​യ​റ്റ് കൂ​ലി​യി​ൽ ജി​ല്ല​യി​ൽ 50 കി​ലോ​ഗ്രാം ചാ​ക്ക് ഒ​ന്നി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ർ​ഷ​ക​ർ ന​ൽ​കി​യി​രു​ന്ന 20 രൂ​പ നി​ര​ക്ക് തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ തു​ക സ​മാ​ഹ​രി​ച്ചു ന​ൽ​കു​മെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ക​ളക്ട​ർ ഡി.​ബാ​ല​മു​ര​ളി, എ​ഡി​എം ടി.​വി​ജ​യ​ൻ, സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​കൃ​ഷ്ണ​കു​മാ​രി, ലേ​ബ​ർ ഓ​ഫീ​സ​ർ എം.​കെ രാ​മ​കൃ​ഷ്ണ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എം.​എ​സ് സ്ക്ക​റി​യ, കെ.​അ​പ്പു, മാ​ധ​വ​ൻ, കെ.​വേ​ലു, എം. ​മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.