കേ​ര​ള​ത്തി​ൽ സ​ന്പൂ​ർ​ണ്ണ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്ക​ണം
Saturday, March 28, 2020 11:59 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ല്കാ​ലി​ക​മാ​യി ദി​വ​സ​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​ന്ന മ​ദ്യ​നി​രോ​ധ​ന​ത്തി​ന് ശേ​ഷ​വും കേ​ര​ള​ത്തി​ൽ സ്ഥി​ര​മാ​യി മ​ദ്യം നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം ) ​പാ​ല​ക്കാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​മി​ത​മാ​യി മ​ദ്യ വി​ല്പ​ന​യു​ള​ള കേ​ര​ള​ത്തി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ക​യും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വ​ഴി​യാ​ധാ​ര​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ദീ​ർ​ഘ​നാ​ൾ മ​ദ്യ​പി​ക്കാ​തി​രി​ക്കു​ന്നാ​ൽ വ്യ​ക്തി​ക്ക് അ​ത് തു​ട​രാ​ൻ ക​ഴി​യും.

അ​തേ​സ​മ​യം ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ,വി​ശ​ദ​മാ​യി ത​യ്യാ​റാ​ക്കി​യ നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്,എ​ക്സെ​സ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ന​ൽ​കു​മെ​ന്നും ശി​വ​രാ​ജേ​ഷ് പ​റ​ഞ്ഞു. അ​ക​ത്തേ​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ എം.​വി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, കെ.​സ​തീ​ഷ്, എ​സ്.​സ​ച്ചി​ദാ​ന​ന്ദ​ൻ, പി.​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.