സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ
Saturday, March 28, 2020 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ കോ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും.​ സി​വി​ൽ ഡി​ഫ​ൻ​സ് ലോ​ക്ക​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്.​സ്മി​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ള ടീ​മാ​ണ് ഇ​വി​ടെ സ​ഹാ​യ​ത്തി​തി​നെ​ത്തു​ന്ന​ത്.

സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​ന് വ​ഴി​യി​ല്ലാ​ത്ത​വ​ർ​ക്കു വേ​ണ്ടി​യാ​ണ് അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ക. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള വ​നി​താ കാ​ന്‍റീ​നാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യാ​ക്കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും ഇ​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.