ക​ളി​മ​ണ്ണ് ഖ​ന​നം ചെ​യ്യാ​ൻ ക​ഴി​യാ​തെ മ​ണ്‍​പാ​ത്ര നിർമാണ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Saturday, March 28, 2020 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് പ​ര​ന്പ​രാ​ഗ​ത ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ വി​പ​ണ​ന തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പാ​ത്ര നി​ർ​മ്മാ​ണ​ത്തി​നു​ള്ള ക​ളി​മ​ണ്ണ് ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഈ ​വി​ഭാ​ഗ​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. വേ​ന​ൽ​കാ​ല​ത്താ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ളി​മ​ണ്ണ് ഖ​ന​നം ചെ​യ്തി​തി​രു​ന്ന​ത്. ഖ​ന​നം ചെ​യ്ത് മ​ണ്ണ് സൂ​ക്ഷി​ച്ച് വെ​ക്കു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ കൊ​റോ​ണ ബാ​ധ വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ലോ​ക്ക് ഡൗ​ണ്‍ ആ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ന്നു. ഇ​പ്പോ​ൾ ക​ളി​മ​ണ്ണ് എ​ടു​ക്കു​വാ​നോ കൊ​ണ്ടു​വ​രു​വാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ പ​ട്ടി​ണി​യി​ലും ദു​രി​ത​ത്തി​ലു​മ​ക​പ്പെ​ടും.​

വേ​റെ തൊ​ഴി​ൽ എ​ടു​ത്ത് ജീ​വി​ച്ച​വ​ര​ല്ല മ​ണ്‍​പാ​ത്ര​തൊ​ഴി​ലാ​ളി​ക​ൾ.​നി​ല​വി​ൽ വി​പ​ണി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്.

നേ​ര​ത്തെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വി​വി​ധ ജി​ല്ല​ക​ളി​ലും സ്റ്റോ​ക്ക് ഇ​റ​ക്കി വെ​ച്ച പാ​ത്ര​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. അ​തി​ലൂ​ടെ ഒ​രു​പാ​ട് ന​ഷ്ട​മാ​യി. ഇ​തോ​ടെ ഉ​ൽ​പാ​ദ​ക​ർ​ക്കും വി​ൽ​പ​ന​ക്കാ​ർ​ക്കും വ​രു​മാ​നം ഇ​ല്ലാ​താ​യി. വി​ൽ​പ​ന മാ​ത്രം ചെ​യ്യു​ന്ന​വ​ർ വ​രു​മാ​ന​മി​ല്ലാ​ത്ത കാ​ര​ണം ഉ​ല്പാ​ദ​ക​ർ​ക്ക് പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ പ്ര​യാ​സ​ത്തി​ലു​മാ​ണ്.

മാ​ത്ര​മ​ല്ല ഇ​നി കൊ​റോ​ണ ഭീ​തി മാ​റി​യാ​ലും ക​ളി​മ​ണ്‍ ഖ​ന​നം ഇ​ല്ലാ​ത്ത​തും മ​റ്റു അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും ദു​രി​ത​ത്തി​ലാ​ക്കും. ക​ളി​മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​വും സൗ​ജ​ന്യ​മാ​യി അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ന​ൽ​കു​വാ​നും സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ണ്‍​പാ​ത്ര​നി​ർ​മ്മാ​ണ സ​മു​ദാ​യ സ​ഭ (കെഎ​സ്എ​സ്എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ക​ണ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ഗ​ണേ​ശ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.