ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി
Saturday, March 28, 2020 11:59 PM IST
ക​ഞ്ചി​ക്കോ​ട്: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് പു​തു​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​നും ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഴി​യോ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കും പൊ​തി​ച്ചോ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് മ​രു​ന്നു​ക​ളും എ​ത്തി​ച്ചു കൊ​ടു​ത്തു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണും പൊ​തി​ച്ചോ​ർ വി​ത​ര​ണ​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം നി​തി​ൻ ക​ണി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ശി​വ​കാ​മി, ബ്ലോ​ക്ക് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി. ഉ​ദ​യ​കു​മാ​ർ, അ​ർ​ബ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​സ്.​സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അം​ബു​ജാ​ക്ഷ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. വ​ള​ണ്ടി​യ​ർ മാ​രാ​യ കെ.​അ​ജീ​ഷ് ,ജി​നേ​ഷ്, ശ്രീ​നാ​ഥ്, സ​ഞ്ജീ​വ്, ദ​ർ​ബേ​ഷ് ,സു​ജി​ത് എ​ന്നി​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി പൊ​തി​ച്ചോ​റും മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു.