പൊ​തു​സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കും
Saturday, March 28, 2020 11:59 PM IST
നെന്മാറ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ​ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സ​ർ​വ്വീ​സ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നെന്മാറ മ​ണ്ഡ​ല​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളെ​ല്ലാം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​നം കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ല്ല​ശ്ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച അ​ണു​വി​മു​ക്ത പ​രി​പാ​ടി മ​ണ്ഡ​ല​ത്തി​ലെ കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട് ,വ​ട​വ​ന്നൂ​ർ ,പു​തു​ന​ഗ​രം, മു​ത​ല​മ​ട,എ​ല​വ​ഞ്ചേ​രി, നെന്മാറ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തു​ം.