റോഡിൽ അലഞ്ഞു നടന്നവരെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
Saturday, March 28, 2020 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​യി റോ​ഡി​ൽ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന​വ​രെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു. ഉ​ക്ക​ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ വേ​ൽ, എ​എ​സ്ഐ​മാ​രാ​യ രാ​മു, ച​ന്ദ്ര​ശേ​ഖ​ര​ൻ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ അ​ര​വി​ന്ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ക്ക​ട​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന മ​നോ​രോ​ഗി​ക​ളെ മു​ടി വെ​ട്ടി കു​ളി​പ്പി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി ശേ​ഷ​മാ​ണ് അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​ത്.

അ​തു​പോ​ലെ വീ​ടു​ക​ളി​ല്ലാ​തെ വാ​ളാ​ങ്കു​ളം​ത്തി​ന്‍റെ ക​ര​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​യ മാ​സ്ക് പോ​ലീ​സു​കാ​ർ ധ​രി​പ്പി​ച്ചു കൊ​ടു​ത്തു.​
തു​ട​ർ​ന്ന് വൃ​ത്തി​യാ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും ഇ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ണം ന​ട​ത്തി.