കോവിഡ് കാലത്തെ കർഷക ദ്രോഹം: വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട കെ​ട്ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക​ർ
Saturday, March 28, 2020 11:59 PM IST
മം​ഗ​ലം​ഡാം: കോ​വി​ഡ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​ഹ​ര​മേ​ല്പി​ച്ച് ക​ട​പ്പാ​റ മേ​ഖ​ല​യി​ൽ കൈ​വ​ശ​ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ണ്ട കെ​ട്ട​ലി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേധം.​

കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ട​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ, ജ​ണ്ട കെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ചെ​ത്തി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന കൈ​വ​ശ​ഭൂ​മി​യി​ൽ വ​നം വ​കു​പ്പ് ജ​ണ്ട​കെ​ട്ട​ൽ ന​ട​ത്തു​ന്ന​ത്.
വ​നം വ​കു​പ്പി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഈ ​ന​ട​പ​ടി​ക്കെ​തി​രെ 25ന് ​ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജ​ണ്ട കെ​ട്ട​ൽ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് തു​ട​രു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ധാ​ര​വും മ​റ്റു പൊ​സ​ഷ​ൻ രേ​ഖ​ക​ളു​മു​ള്ള ഭൂ​മി​യി​ലും യാ​തൊ​രു പ​രി​ശോ​ധ​ന​ക​ളു​മി​ല്ലാ​തെ ജ​ണ്ട സ്ഥാ​പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ മ​നു​ഷ്യ​ത്വ ര​ഹി​ത സ​മീ​പം തു​ട​ർ​ന്നാ​ൽ മേ​ഖ​ല ഭാ​ഗ​ത്തു മാ​ത്രം 50ൽ ​പ​രം കു​ടും​ബ​ങ്ങ​ളു​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടും.

വീ​ട് നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള മ​ല​ന്പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഓ​ടും ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വീ​ടു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലും.​നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി വ​ഴി ഇ​ല്ലാ​താ​കും.
വ​നം വ​കു​പ്പി​ന്‍റെ ഈ ​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ പോ​കാ​ൻ മാ​ത്രം സാ​ന്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ര​ല്ല ഇ​വി​ടു​ത്തെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ടാ​ൽ മ​റ്റ് എ​വി​ടേ​യും പോ​കാ​ൻ ഇ​വ​ർ​ക്ക് ഇ​ട​മി​ല്ല.

മു​പ്പ​തും നാ​ല്പ​തും വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന ഭൂ​മി​യി​ൽ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. നി​യ​മ വ​ശ​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​ത്വ​സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ആ​യു​സു മു​ഴു​വ​ൻ അ​ധ്വാ​നി​ച്ച മ​ണ്ണി​ൽ നി​ന്നു​ള്ള തി​രി​ച്ച് പോ​ക്ക് ഇ​വ​ർ​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തു വ​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
കോ​വി​ഡ് ഭീ​തി​യി​ൽ ജീ​വ​ൻ ത​ന്നെ തു​ലാ​സി​ൽ നി​ൽ​ക്കു​ന്പോ​ൾ കി​ട​പ്പാ​ടം ഇ​ല്ലാ​താ​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ ഇ​ത്ത​രം ചെ​യ്തി​ക​ൾ ക്രൂ​ര​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.