ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
Saturday, March 28, 2020 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആ​ദി​വാ​സി മേ​ഖ​ല​യി​ലും നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ക​ർ​ശ​ന​മാ​ക്കി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധ​ക്കെ​തി​രെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഉൗ​രു​ക​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ​ത്തു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ണി​ക​ൾ അ​ട​ക്കം ഇ​ല്ലാ​താ​യ​തോ​ടെ മു​ഴു​വ​ൻ ഉൗ​രു​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് എ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.

നേ​ര​ത്തെ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു മാ​ത്രം ധാ​ന്യ​കി​റ്റ് ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​വ​രെ വ​നം വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ത​ണ്ട​ർ​ബോ​ൾ​ട്ടും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ഇ​തി​ന​കം വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ 30 പേ​രെ തി​രി​ച്ച​യ​ച്ചു.

ഉൗ​രു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന് ആ​ദി​വാ​സി യു​വാ​ക്ക​ളു​ടെ സം​ഘ​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വ കു​പ്പ്, സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ്, വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

ആ​ദി​വാ​സി മേ​ഖ​ല​യ്ക്കു മാ​ത്ര​മാ​യി വാ​ട്സാ​പ്പ് ഗ്രൂ​പ്പും ആ​രം​ഭി​ച്ചു.​നേ​ര​ത്തെ കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ച് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളെ ബോ​ധ​വ​ത്ക്ക​രി​ച്ചു.​ ചി​ല​യി​ട​ങ്ങ​ളി​ൽ ഗോ​ത്ര​ഭാ​ഷ​യി​ൽ അ​ത​തു ഭാ​ഗ​ത്തെ ആ​ദി​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ബോ​ധ​ത്ക്ക​ര​ണം.​ പു​റം​ലോ​ക​ത്ത് ഒ​ച്ച​യ​ന​ക്കം ഇ​ല്ലാ​താ​യ​തോ​ടെ വ​ന്യ​ജീ​വി​ക​ൾ കൂ​ടു​ത​ൽ പു​റ​ത്തി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക​രു​ത​ൽ മേ​ഖ​ല​യി​ലും നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി.​ പൊ​തു​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ ഇ​തി​ന​കം വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.​

മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​ത്തി​നെ​തി​രെ​യും വ​നം​വ​കു​പ്പ് ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച ആ​ൾ ഷോ​ള​യൂ​രി​ലെ​ത്തി​യ​തി​നാ​ൽ ഈ ​മേ​ഖ​ല​യും ഭീ​തി​യി​ലാ​ണ്.