ആറുമുഖന് ഭക്ഷണവും താമസവുമൊരുക്കി പോലീസ്
Saturday, March 28, 2020 11:56 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് ഭീ​തി​യി​ൽ സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ കൃ​ത്യ​മാ​യി ഭ​ക്ഷ​ണം ഇ​ല്ലാ​താ​യ 68 കാ​ര​ൻ ആ​റു​മു​ഖ​ന് ഭ​ക്ഷ​ണ​വും ഷെ​ൽ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാർ.

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്തെ ക​ട​തി​ണ്ണ​യി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ ക​ഴി​ഞ്ഞി​രു​ന്ന നാ​യ​ർ​ക്കു​ന്ന് സ്വ​ദ്ദേ​ശി ആ​റു​മു​ഖ​നാ​ണ് പോ​ലീ​സ് കാ​രു​ണ്യം ത​ണ​ലാ​യ​ത്. കോ​ള​നി യാ​ത്ര​ക്കി​ടെ​യാ​ണ് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി​ന്ധു​വും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​ഹ​രി​ദാ​സും ക​ട തി​ണ്ണ​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​റു​മു​ഖ​നെ ക​ണ്ട​ത്. വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി.

താ​മ​സ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച് വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ളും ഇ​വ​ർ ചെ​യ്തു. സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ഇ​ട​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​താ​യി ആ​റു​മു​ഖ​ൻ പ​റ​ഞ്ഞു. ഉ​ത്സ​വ പ​റ​ന്പു​ക​ളി​ൽ ബ​ലൂ​ണ്‍ ക​ച്ച​വ​ട​മാ​യി​രു​ന്നു ആ​റു​മു​ഖ​ന് തൊ​ഴി​ൽ. കോ​വി​ഡ് ഭീ​തി​യി​ൽ ഉ​ത്സ​വ​ങ്ങ​ളെ​ല്ലാം വേ​ണ്ടെ​ന്ന് വെ​ച്ച​പ്പോ​ൾ വ​രു​മാ​നം ഇ​ല്ലാ​താ​യി. പി​ന്നെ അ​ന്തി​യു​റ​ങ്ങാ​ൻ ക​ട​തി​ണ്ണ​ക​ളാ​യി ആ​ശ്ര​യം. 20 വ​ർ​ഷം മു​ന്പ് വീ​ട്ടു​കാ​രു​മാ​യി തെ​റ്റി പി​രി​ഞ്ഞു് ഇ​റ​ങ്ങി​യ​താ​ണ്. ഇ​തി​നി​ടെ​യാ​ണ് വൈ​റ​സ് ഭീ​തി എ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ഉ​ത്സ​വ സീ​സ​ണാ​യി​രു​ന്നു ഒ​രു വ​ർ​ഷ​ത്തെ വ​രു​മാ​ന മാ​ർ​ഗ്ഗം. പ്ര​തീ​ക്ഷ​ക​ളെ​ല്ലാം താ​ളം തെ​റ്റി​യ​തി​ന്‍റെ വേ​ദ​ന​യും ആ​റു​മു​ഖ​ന്‍റെ വാ​ക്കു​ക​ളി​ലു​ണ്ട്. എ​ങ്കി​ലും ജീ​വി​ത​യാ​ത്ര മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് ആ​റു​മു​ഖ​ൻ പ​റ​യു​ന്ന​ത്.