കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, March 28, 2020 11:56 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് പാ​ല​ക്കു​ഴി റോ​ഡി​ലെ ക​ന്നി​മാ​രി എ​സ്റ്റേ​റ്റി​ൽ കാ​ട്ടു കൊ​ന്പ​ൻ ഇ​റ​ങ്ങി 200 ൽ​പ​രം പൂ​വ​ൻ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. കു​ല വ​ന്ന് തു​ട​ങ്ങി​യ​തും മൂ​പ്പെ​ത്താ​റാ​യ​തു​മാ​യ വാ​ഴ കു​ല​ക​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തോ​ട്ട​ത്തി​ലെ​ത്തി​യ ആ​ന ന​ശി​പ്പി​ച്ച​ത്. എ​സ്റ്റേ​റ്റി​ൽ കൃ​ഷി ന​ട​ത്തു​ന്ന ര​ജ​നീ​ഷി​ന്‍റെ വാ​ഴ​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ രാ​ത്രി പാ​ല​ക്കു​ഴി പി​സി​എ​മ്മി​ൽ ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട​കൊ​ട്ടി​യും ക​ർ​ഷ​ക​ർ ബ​ഹ​ളം വെ​ച്ച് രാ​ത്രി​ക​ളി​ൽ കാ​വ​ലു​ണ്ട്.

ഇ​തി​നാ​ലാ​ണ് താ​ഴെ​യു​ള്ള ക​ന്നി​മാ​രി എ​സ്റ്റേ​റ്റി​ൽ ആ​ന​യെ​ത്തി​യ​ത്. പാ​ല​ക്കു​ഴി​ക്കു​ള്ള ടാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നെ​ത്തി​യ ആ​ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് വാ​ഴ തോ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്. വാ​ഴകൂ​ട്ടം വ​ലി​ച്ച് സോ​ളാ​ർ വേ​ലി​യി​ലി​ട്ടാ​ണ് ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ആ​ദ്യം ആ​ന ക​ട​ന്ന ഭാ​ഗ​ത്ത് ആ​നി​മ​ൽ റി​പ്പ​ല്ല​ന്‍റ് പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ നി​ന്നും മാ​റി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ന ക​ട​ന്ന​തെ​ന്ന് ര​ജ​നീ​ഷ് പ​റ​ഞ്ഞു. ടാ​ർ റോ​ഡി​ലൂ​ടെ​യും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യും മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ആ​ന വാ​ഴ എ​ത്തി​യി​ട്ടു​ള്ള​ത്. സോ​ളാ​ർ ഫെ​ൻ​സിം​ഗ് ഉ​ള്ള തോ​ട്ട​ങ്ങ​ളാ​ണെ​ങ്കി​ലും ഫെ​ൻ​സിം​ഗി​നു മു​ക​ളി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ടും മ​ര​ങ്ങ​ളി​ല്ലെ​ങ്കി​ൽ മ​ര​കൊ​ന്പ് ഒ​ടി​ച്ച് ക​ന്പി​യി​ൽ ഇ​ട്ട് ത​ക​ർ​ത്താ​ണ് പീ​ച്ചി കാ​ട്ടി​ൽ നി​ന്നും ആ​ന​യി​റ​ങ്ങു​ന്ന​ത്.