ക​ണ്ട​മം​ഗ​ല​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക നാ​ശം
Saturday, March 28, 2020 11:55 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ല​ത്ത് കാ​ട്ടാ​ന​നി​റ​ങ്ങി വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വ​രു​ത്തി. ജ​ന​വാ​സ മേ​ഖ​ല​യു​ടെ ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​റ​ങ്ങി​യ​ത് ചെ​റി​യ ആ​ന​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ണ് മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. വ്യാ​പ​ക​മാ​യ രീ​തി​യി​ൽ വാ​ഴ,തെ​ങ്ങ,്ക​മു​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ക​ണ്ട​മം​ഗ​ലം ചെ​ന്പ​ക​ശ്ശേ​രി ബി​ന്ദു വ​ർ​ഗ്ഗീ​സ് നൂ​റു​ക​ണ​ക്കി​ന് ക​മു​ങ്, വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചു .പ്ര​ദേ​ശ​ത്തെ മ​റ്റു പ​ല​രു​ടെ​യും കൃ​ഷി​നാ​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​വാ​സി​യാ​യ വ​ർ​ഗീ​സി​ന്‍റെ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പൈ​നാ​പ്പി​ൾ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ണ്ട​മം​ഗ​ലം മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ല​ർ​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പ്ര​ദേ​ശ​ത്ത് ഉ​ള്ള​ത് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ല​ത്ത് ഏ​ഴു​മ​ണി​യോ​ടെ കൂ​ടി​യാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത് ശ​ബ്ദ​മു​ണ്ടാ​ക്കി കാ​ട്ടാ​ന​ക​ളെ തു​രു​ത്തി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.