നെല്ലു സംഭരണം കർഷകർക്ക് അനുകൂലമായി നടത്തണമെന്ന് ആവശ്യം
Saturday, March 28, 2020 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി:​ കോ​വി​ഡ് വൈ​റ​സ് ഭീ​തി​യും വേ​ന​ൽ​മ​ഴ സാ​ധ്യ​ത​ക​ളും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ല് സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​യ വി​ധം ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.​ ക​ർ​ഷ​ക​രു​ടെ നെ​ല്ല് പ​രി​ശോ​ധി​ക്കേ​ണ്ട ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ ഓ​ഫീ​സ് സ​മ​യം നോ​ക്കി ജോ​ലി ചെ​യ്യു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലോ ക​ള​ങ്ങ​ളി​ലോ ചാ​ക്കി​ലാ​ക്കി വെ​ക്കു​ന്ന നെ​ല്ല് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി ചാ​ക്കു​ക​ളു​ടെ എ​ണ്ണ​വും നെ​ല്ലി​ന്‍റെ ഉ​ണ​ക്ക​വു​മെ​ല്ലാം പ​രി​ശോ​ധി​ച്ച് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. കോ​വി​ഡ് ഭീ​തി​യി​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ പ​ല​രും ഇ​ത് ചെ​യ്യു​ന്നി​ല്ല.
നെ​ല്ല് തൂ​ക്കു​ന്ന വെ​യിം​ഗ് ബ്രി​ഡ്ജ് കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ നെ​ല്ല് കൊ​ണ്ട് പോ​കാ​നു​ള്ള ലോ​റി​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും രാ​വി​ലെ ഏ​ഴി​ന് ത​ന്നെ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തും.​ ഈ സ​മ​യം വെ​യിം​ഗ് ബ്രി​ഡ്ജി​ലും ഓ​പ്പ​റേ​റ്റ​റു​ണ്ടാ​കും. പ​ക്ഷേ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സ് സ​മ​യം നോ​ക്കി വ​രു​ന്ന​തി​നാ​ൽ പ​ത്ത് മ​ണി​ക്കും അ​തി​നു ശേ​ഷ​വു​മാ​ണ് നെ​ല്ല് പ​രി​ശോ​ധ​ന​ക്കാ​യി വെ​യിം​ഗ് ബ്രി​ഡ്ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നാ​ൽ കൂ​ടു​ത​ൽ നെ​ല്ല് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ല. ഉ​ച്ച​യോ​ടെ ക​ന​ത്ത ചൂ​ട് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ വൈ​കി​യു​ള്ള പ​ണി​ക​ൾ​ക്ക് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ത​യ്യാ​റാ​കു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നെ​ല്ല് പ​രി​ശോ​ധി​ച്ച് തൂ​ക്കി ചീ​ട്ട് കൊ​ടു​ക്കാ​ൻ സ​മ​യം എ​ടു​ക്കു​ന്ന​ത് ന​ട​പ​ടി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​ർ രാ​വി​ലെ ഏ​ഴി​ന് ത​ന്നെ നെ​ല്ല് തൂ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ഒ​രു ദി​വ​സം ത​ന്നെ കൂ​ടു​ത​ൽ നെ​ല്ല് കൊ​ണ്ട് പോ​കാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പറയുന്നത്.