കോ​വി​ഡ് 19: ജി​ല്ല​യി​ൽ 5915 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, March 26, 2020 10:48 PM IST
പാ​ല​ക്കാ​ട്:​ജി​ല്ല​യി​ൽ ഐ​സോ​ലേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ 5873 പേ​ർ വീ​ടു​ക​ളി​ലും 12 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 24 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ആറുപേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി മൊ​ത്തം 5915 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റാ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല. എ​ൻ​ഐ​വി യി​ലേ​ക്ക് അ​യ​ച്ച 245 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 177 എ​ണ്ണ​വും നെ​ഗ​റ്റീ​വും 3 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്. ഇ​തു​വ​രെ 2860 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 1677 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഓ.​പി​യി​ലോ കാ​ഷ്വാ​ൽ​റ്റി​യി​ലോ പോ​കാ​തെ അ​വ​ർ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ർ​ഡി​ലേ​ക്ക് മാ​ത്രം എ​ത്തേ​ണ്ട​താ​ണ്. സം​സ്ഥാ​ന​മൊ​ട്ടാ​കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക.​പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി ഒ​രു വി​ധ​ത്തി​ലും ഇ​ട​പെ​ടാ​തി​രി​ക്കു​ക.
നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ൽ അ​റ​സ്റ്റ്
സ​ന്പ​ർ​ക്ക വി​ല​ക്കു​ള്ള വ്യ​ക്തി​ക​ൾ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് യാ​ത്ര ചെ​യ്താ​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള​വ​ർ ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ക​ണ്‍​ട്രോ​ൾ റൂ​മി​നെ​യോ അ​റി​യി​ക്കേ​ണ്ട​താ​ണ്. ഐ​പി​സി 188 വ​കു​പ്പ് പ്ര​കാ​ര​വും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലെ 5160 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ക.​പ്ര​തി​രോ​ധ നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് 19 പ്ര​തി​രോ​ധ നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പാ​ച​ക​വാ​ത​കം ല​ഭിക്കും
കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് മ​തി​യാ​യ അ​ള​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഒ​രു സി​ലി​ണ്ട​ർ മാ​ത്ര​മു​ള്ള​വ​ർ സി​ലി​ണ്ട​ർ കാ​ലി​യാ​വു​ന്ന​തി​ന് തൊ​ട്ടു​മു​ന്പോ/ ര​ണ്ടാം സി​ലി​ണ്ട​ർ കാ​ലി​യാ​ണെ​ങ്കി​ലോ സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്താ​ൽ മ​തി​യാ​വു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു.
സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണം
ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പ്ര​വ​ർ​ത്തി​ചെ​യ്യി​പ്പി​ക്കു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ൾ കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം, ഭ​ക്ഷ​ണം സു​ര​ക്ഷി​ത​ത്വം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വേ​ത​നം എ​ന്നി​വ ഉ​റ​പ്പാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) പി.​കെ. ദി​വാ​ക​ര​ൻ അ​റി​യി​ച്ചു.
ആശുപത്രി ഏറ്റെടുത്തു
ഷൊർണൂർ: ആ​വ​ശ്യ​മെ​ങ്കി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ആ​ക്കാ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി കു​ള​പ്പു​ള്ളി സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്തു. കെ​യ​ർ​സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ഷ്ണു ആ​യു​ർ​വേ​ദ കോ​ളേ​ജ്, അ​ൽ​അ​മീ​ൻ എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ് എ​ന്നി​വ​യു​ടെ ഹോ​സ്റ്റ​ലു​ക​ളും ല​ഭ്യ​മാ​ക്കും. സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​യി​ൽ 100 വ​രെ കി​ട​ക്ക​ക​ൾ ഒ​രു​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.​ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി​മ​ല അ​റി​യി​ച്ചു.