പോലീസ് പരിശോധനയിൽ 37 അറസ്റ്റ്
Thursday, March 26, 2020 10:47 PM IST
പാ​ല​ക്കാ​ട്:​ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 39 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി. ​സു​ന്ദ​ര​ൻ അ​റി​യി​ച്ചു.
നി​യ​മം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ 41 ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 37 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 34 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​റ്റു ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന് കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തെ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ക, ദേ​വാ​ല​യ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ പ്രാ​ർ​ത്ഥ​ന​യി​ലും കൂ​ട്ടം​ചേ​ർ​ന്ന് പ​ങ്കെ​ടു​ക്കു​ക, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ ക്വാ​റ​ൻ​റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ക,
എ​ന്നി​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
എ.​ആ​ർ ക്യാ​ന്പ് അം​ഗ​ങ്ങ​ൾ അ​ട​ക്കം 1800 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കും മ​റ്റു​മാ​യി ജി​ല്ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.