സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നും റ​ദ്ദാ​ക്കും
Thursday, March 26, 2020 10:47 PM IST
പാ​ല​ക്കാ​ട് : കോ​വി​ഡ്19 ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ഓ​ടു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നും താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കും.
ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ റീ​ജി​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​യ ടി.​വി​ജ​യ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ടു.