’ഹ​ലോ ആ​ർ യു ​ഓ​ക്കെ’ കൗ​ണ്‍​സി​ലി​ംഗുമാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്
Thursday, March 26, 2020 10:47 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ കോ​വി​ഡ്19 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ​ത്തി​ൽ കൗ​ൺ​സി​ലിം​ഗ് ആ​രം​ഭി​ക്കു​ന്നു.
മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ,ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ, അ​വ​രു​ടെ ബ​ന്ധു​ക​ൾ, ഒ​റ്റ​പ്പെ​ട​ലി​ന്‍റെ വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണ് ’ഹ​ലോ ആ​ർ യു ​ഓ​ക്കെ’ എ​ന്ന പേ​രി​ൽ കൗ​ണ്‍​സി​ലി​ങ് ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യൂ​ർ​വ്വേ​ദ മ​നോ​രോ​ഗ വി​ദ​ഗ്ദ​രാ​യ ഡോ.​ജ​യ​ന്തി വി​ജ​യ​ൻ, ഡോ.​പി. ഷ​മീ​ന​ജ​സീ​ൽ എ​ന്നി​വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12വ​രെ​യും ഡോ. ​മു​ഹ​മ്മ​ദ് അ​സീ​സ്, ഡോ.​നി​ഖി​ല ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖേ​ന ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ ഫോ​ണ്‍ മു​ഖേ​ന സം​ശ​യ നി​വാ​ര​ണം ന​ട​ത്താ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്.​ഷി​ബു അ​റി​യി​ച്ചു.