ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സിന്‍റെ ഹ​രി​ത സ​മൃ​ദ്ധി തു​ട​ങ്ങി
Thursday, March 26, 2020 10:47 PM IST
മ​ണ്ണാ​ർ​ക്കാ​ട് :ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​ക്കാ​നു​ള്ള ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ’ഹ​രി​ത സ​മൃ​ദ്ധി’ ക്യാ​ന്പ​യി​ന് തു​ട​ക്ക​മാ​യി.​
വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​കു​ന്ന​തു വ​ഴി വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ല​ഭി​ക്കു​ക​യും പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ വേ​ണ്ടി ആ​ളു​ക​ൾ​ക്ക് പു​റ​ത്തു​പോ​കേ​ണ്ട ആ​വ​ശ്യ​ക​ത കു​റ​യു​ക​യും ചെ​യ്യും. ഇ​രു​പ​ത്തൊ​ന്ന് ദി​വ​സം വീ​ടു​ക​ളി​ൽ വെ​റു​തെ​യി​രി​യ്ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ സ​മ​യം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു മാ​ർ​ഗ്ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി​യെ മാ​റ്റു​ക എ​ന്ന​തും ഈ ​ക്യാ​ന്പ​യി​ൻ ല​ക്ഷ്യ​മാ​ക്കു​ന്നു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ, ഫൊ​റോ​നാ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഈ ​ക്യാ​ന്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​കും.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ്ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ, ട്ര​ഷ​റ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ക്ക​ട, സ്വ​പ്ന ജെ​യിം​സ്, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി അ​ഡ്വ. റെ​ജി​മോ​ൻ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജെ​യിം​സ് പാ​റ​യി​ൽ, മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി പ​ടി​പ്പു​ര​യ്ക്ക​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു പ്രാ​ക്കു​ഴി​യി​ൽ, പൊ​ന്നം​കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ’ഹ​രി​ത സ​മൃ​ദ്ധി’ ക്യാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ചു.
കോ​വി​ഡ് 19 രോ​ഗ ഭീ​ഷ​ണി അ​ക​ലും വ​രെ എ​ല്ലാ​വ​രും സാ​മൂ​ഹി​ക ശ​രി ദൂ​രം പാ​ലി​ക്കു​ക​യും ത​ങ്ങ​ളു​ടെ അ​ശ്ര​ദ്ധ മൂ​ലം ആ​ർ​ക്കും രോ​ഗം പ​ക​ര​രു​ത് എ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യും വേ​ണം.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ല്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും പൂ​ർ​ണ്ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ സ​മി​തി അ​ഭ്യ​ർ​ത്ഥി​ച്ചു.