അ​മി​ത​വി​ല​ ഈടാ​ക്കു​ന്ന ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും
Thursday, March 26, 2020 10:47 PM IST
കോ​യ​ന്പ​ത്തൂ​ർ:​ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് അ​മി​തവി​ല​യ്ക്കു സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ രാ​ജാ​മ​ണി മു​ന്ന​റി​യി​പ്പു ന​ൽ​കി.
​രാ​ജ്യ​ത്ത് 21 ദി​വ​ത്തേ​ക്ക് 144 ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ത്യാ​വ​ശ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ പൊ​തു​ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല ക​ട​ക​ളി​ലും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ,പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ ,പാ​ൽ, പാ​ൽ​പ്പൊ​ടി, കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ർ, സാ​നി​റ്റ​റി പാ​ഡ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ര​ണ്ടും, മൂ​ന്നും​ഇ​ര​ട്ടി വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.​ഇ​തേ​പ്പ​റ്റി ധാ​രാ​ളം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ രാ​ജാ​മ​ണി​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.