മ​ദ്യ​ശാ​ല​ക​ളി​ലെ ലോ​ക്ക​റു​ക​ൾ സം​ര​ക്ഷി​ച്ച് അ​ധി​കൃ​ത​ർ
Thursday, March 26, 2020 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി:​കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ ഓ​രോ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളി​ലേ​യും ലോ​ക്ക​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഭീ​മ​മാ​യ തു​ക മോ​ഷ​ണം പോ​കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​ഓ​രോ മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളി​ലും അ​ര​കോ​ടി​യോ​ളം രൂ​പ​യാ​ണ് സൂ​ക്ഷിച്ചി​ട്ടു​ള്ള​ത്.​
ഇ​നി ഒ​രു ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ മ​ദ്യ​ശാ​ല​ക​ൾ അ​ട​ക്ക​ണ​മെ​ന്ന എം​ഡി​യു​ടെ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഷോ​പ്പ് തു​റ​ക്കു​ന്ന​തി​നു മു​ന്പാ​ണ് എ​ത്തി​യ​ത്. ഇ​തി​നാ​ൽ ത​ലെ ദി​വ​സ​ത്തെ പ​ണം ബാ​ങ്കി​ൽ അ​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ര​യും തു​ക മ​ദ്യ​ശാ​ല​ക​ളി​ൽ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.
പ​ണം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് വൈ​കാ​തെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും മ​ദ്യ​ശാ​ല​ക​ൾ​ക്കെ​ല്ലാം അ​ടി​യ​ന്തി​ര​മാ​യി ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രും. കോ​ടി ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ദ്യ​വും കേ​ന്ദ്ര​ങ്ങ​ളി​ൽ സ്റ്റോ​ക്കു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ജ​ന​ത ക​ർ​ഫ്യു​വി​ന്‍റെ ത​ലേ​ന്ന് മു​ത​ൽ റെ​ക്കോ​ർ​ഡ് വി​ല്പ​ന​യാ​ണ് എ​ല്ലാ മ​ദ്യ​ശാ​ല​ക​ളി​ലും ന​ട​ന്നി​ട്ടു​ള്ള​ത്. മു​ട​പ്പ​ല്ലൂ​ർ, ആ​ല​ത്തൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും 40 ല​ക്ഷ​ത്തി​നും 50 ല​ക്ഷ​ത്തി​നും ഇ​ട​ക്ക് മ​ദ്യ​വി​ല്പ​ന ന​ട​ന്നി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. കോ​വി​ഡ് ഭീ​തി​ക്കു മു​ന്പ് 17 ല​ക്ഷ​ത്തി​നു താ​ഴെ​യാ​യി​രു​ന്നു ദി​നം​പ്ര​തി​യു​ള്ള മ​ദ്യ​വി​ല്പ​ന. ഇ​താ​ണ് 50 ല​ക്ഷം വ​രെ എ​ത്തി​യ​ത്.​ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​ത് ആ​ദ്യ​മാ​യാ​ണ് മ​ദ്യ​ശാ​ല​ക​ൾ ഇ​ത്ര​യും ദി​വ​സം അ​ട​ച്ചി​ടു​മെ​ന്ന് പ​റ​യു​ന്ന​ത്.