സാ​മൂ​ഹ്യ​പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി
Thursday, March 26, 2020 10:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശം പാ​ലി​ച്ച് വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന ജ​ന​ത​ക്ക് ആ​ശ്വാ​സ​മേ​കി സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വി​ത​ര​ണം മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി. സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ക​ണ്‍​സോ​ർ​ഷ്യം ചു​മ​ത​ല​യു​ള്ള മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നേ​രി​ട്ടാ​ണ് മ​ണ്ണാ​ർ​ക്കാ​ട്, തെ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത്.4212 പേ​ർ​ക്കാ​യി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​മാ​ർ​ച്ച് 31ന​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഇ​തി​നാ​യി 15 അം​ഗ ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​ൻ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സാ​നി​റ്റൈ​സ​ർ ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് തു​ക കൈ​മാ​റു​ക.​വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ൽ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന ജീ​വ​ന​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.