വീ​ടി​നു​ള്ളി​ലെത്തിയ വെ​ള്ള​മൂ​ർ​ഖ​ൻ കുടുങ്ങി
Thursday, March 26, 2020 10:46 PM IST
അ​ഗ​ളി:​വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ വെ​ള്ള​മൂ​ർ​ഖ​നെ അ​ഗ​ളി ആ​ർ​ആ​ർ​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി സൈ​ല​ന്‍റ് വ​ലി വ​ന​ത്തി​ൽ വി​ട്ടു.​ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സംഭവം.
പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ ആ​ർ​ആ​ർ​ടി​യി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ന​ക്ക​ട്ടി തൂ​വ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ രാ​ജ​വെ​ന്പാ​ല എ​ത്തി​യെ​ന്നു ആ​ർ​ആ​ർ​ടി​ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടും അ​തി സാ​ഹ​സി​ക​വു​മാ​യാ​ണ് പാ​ന്പി​നെ മാ​ള​ത്തി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്.​ പി​ടി​യി​ലാ​യ പാ​ന്പ് പ​ത്ത​ടി നീ​ള​മു​ള്ള മ​ഞ്ഞ​ചേ​ര​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രു​ടെ ഭീ​തി​യ​ക​ന്നു.​ചേ​ര​യെ തൂ​വ കാ​ട്ടി​ൽ വി​ട്ടു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ല്ല്യ​മു​ണ്ടാ​യാ​ൽ ആ​ർ​ആ​ർ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍. 8547602383.