മണ്ണാർക്കാട് താലൂക്ക് ആശുപത്രി സബ് കളക്ടര്‌ സന്ദർശിച്ചു
Thursday, March 26, 2020 10:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​മ​ണ്ണാ​ർ​ക്കാ​ട് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ്ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ധി​കൃ​ത​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​എ​ൻ. പ​മീ​ലി ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സി​ഐ എം.​കെ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും സ​ബ് ക​ള​ക്ട​ർ​ക്കു കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

രൂ​പീ​ക​രി​ച്ചു

പു​തു​പ്പ​രി​യാ​രം:​ പുതു​പ്പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​ക​ൾ വാ​ർ​ഡ് ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ചു. വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി വി​ളി​ച്ചു ചേ​ർ​ത്ത് വാ​ർ​ഡ് മെ​ന്പ​ർ,ആ​ശാ വ​ർ​ക്ക​ർ,സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രടങ്ങുന്നതാണ് കമ്മിറ്റി.