ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി​ക​ൾ വിളിച്ചുചേർക്കാൻ തീരുമാനം
Thursday, March 26, 2020 10:46 PM IST
ഒ​റ്റ​പ്പാ​ലം: കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കും.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ധാ​ര​ണ​യാ​യി. ഇ​വ​ർ നി​ശ്ചി​ത​സ​മ​യം നി​രീ​ക്ഷ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു.