കിഴക്കഞ്ചേരിയിൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, March 26, 2020 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നും സി​വി​ൽ ഡി​ഫ​ൻ​സ് വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റും സം​യു​ക്ത​മാ​യി കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ​ന്നു പോ​വു​ന്ന റേ​ഷ​ൻ ക​ട​ക​ൾ, കു​ണ്ടു​കാ​ട് സ​പ്ലൈ​കോ കേ​ന്ദ്രം,മു​ട​പ്പ​ല്ലു​ർ വി​ദേ​ശ​മ​ദ്യ ഷോ​പ്പ്,കി​ഴ​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി സ്പ്രെ ​ചെ​യ്ത് അ​ണു​വി​മു​ക്ത​മാ​ക്കി.​കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് എ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​ങ്ങ​ൾ വ​ന്നു പോ​വു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തും.​കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ന്നു പോ​വു​ന്ന നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ണു ന​ശീ​ക​ര​ണ​തി​നു ത​ങ്ങ​ളു​ടെ സേ​വ​നം ആ​വ​ശ്യ​പെ​ട്ടാ​ൽ ല​ഭ്യ​മാ​ക്കും.