നാടെങ്ങും കരുതൽ
Thursday, March 26, 2020 10:46 PM IST
ല​ഘു​ലേ​ഖ​ക​ളും സ്റ്റി​ക്ക​റു​ക​ളും
വി​ത​ര​ണം ചെ​യ്തു

ശ്രീ​കൃ​ഷ്ണ​പു​രം:​ ജെ​സി​ഐ ശ്രീ​കൃ​ഷ്ണ​പു​രം,ക​ട​ന്പ​ഴി​പ്പു​റം പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി,ശ്രീ​കൃ​ഷ്ണ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി കോ​വി​ഡ് 19 പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ എ​ങ്ങ​നെ കൈ​ക​ൾ ക​ഴു​കാം എ​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ല​ഘു​രേ​ഖ​ക​ളും,സ്റ്റി​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്തു.​

ക​ട​ന്പ​ഴി​പ്പു​റം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ശ്രീ​കൃ​ഷ്ണ​പു​രം എ​എ​സ്ഐ മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്റ്റി​ക്ക​റു​ക​ളും ല​ഘു​രേ​ഖ​ക​ളും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ബ്ബാ​സി​ന് കൈ​മാ​റി.​ജെ​സി​ഐ ശ്രീ​കൃ​ഷ്ണ​പു​രം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഭാ​സ്ക്ക​ര​ൻ പെ​രു​ന്പി​ലാ​വി​ൽ,എ.​നാ​രാ​യ​ണ​ൻ,ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

സ​ഹാ​യ​ഹ​സ്ത​വു​മാ​യി
പീ​പ്പിൾ​സ് ഫൗ​ണ്ടേ​ഷ​ൻ

പാ​ല​ക്കാ​ട്:​ കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യാ​നാ​യി വീ​ടു​ക​ളി​ലോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളി​ലോ കു​ടും​ബ​നാ​ഥ​ൻ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​നു​ള്ള വ​രു​മാ​ന​മാ​ർ​ഗം മു​ട​ങ്ങി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പീ​പ്പിൾ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ത്യാ​വ​ശ്യ ഇ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു.​അ​ർ​ഹ​രെ ക​ണ്ട​ത്തി പീ​പ്പ്ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഏ​രി​യാ പ്രാ​ദേ​ശി​ക കോ​ഡി​നേ​റ്റ​ർ​മാ​ർ വ​ഴി​യാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ക. സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​റെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 2012 മു​ത​ൽ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ജ​ന​സേ​വ​ന ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് പീ​പ്പിൾ​സ് ഫൗ​ണ്ടേ​ഷ​ൻ.

ബോ​ധ​വ​ത്കര​ണ​വു​മാ​യി
വ്യാ​പാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ

ആ​ല​ത്തൂ​ർ:​ ബ്രേ​ക്ക് ദി ​ചെ​യി​ൻ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ വ്യാ​പാ​രി​ക​ളു​ടെ വാ​ട്സ്പ്പ് കൂ​ട്ടാ​യ്മ​യാ​യ ഫ്രീ​ഡം ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​യി​ൻ റോ​ഡി​ൽ കൈ ​ക​ഴു​കൂ കൊ​റോ​ണ​യേ നേ​രി​ടു എ​ന്ന സ​ന്ദേ​ശ​വു​മാ​യി വാ​ഷിം​ഗ് കോ​ർ​ണ​ർ സ്ഥാ​പി​ച്ചു.​ആ​ല​ത്തൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് ഷെ​യ്ക്ക് ചി​ന്നാ​വ കൈ ​ക​ഴു​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. കെ.​ജി.​സു​ഭാ​ഷ്,ജാ​ഫ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

സാ​നി​റ്റൈ​സ​ർ നല്കി

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ളാ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ടീ​ച്ചേ​ർ​സ് യൂ​ണി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജു​മാ​യി സ​ഹ​ക​രി​ച്ചു 25 ലി​റ്റ​റോ​ളം ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മ്മി​ച്ച് കു​മ​രം​പു​ത്തു​ർ പി​എ​ച്ച്സി​ക്ക് കൈ​മാ​റി.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. ജ​ലീ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​നി​റ്റൈ​സ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടോം ​വ​ർ​ഗ്ഗീ​സ്, കെ. ​സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.​ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ ന​ജ്മു​ദീ​ൻ, ഡോ. ​ശ്രീ​നി​വാ​സ​ൻ , പി.​സി മു​ഹ​മ്മ​ദ് ഹ​ബീ​ബു​ള്ള, പ്രഫ.ശി​ഹാ​ബ്, പ്രൊ ​സൈ​ത​ല​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​സ്ക് വി​ത​ര​ണം ചെ​യ്തു

മ​ണ്ണാ​ർ​ക്കാ​ട്:​ കോ​വി​ഡ് 19ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഫ്എ​സ്ഇ​ടി​ഒ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഗ​വ എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റി​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന മാ​സ്ക് വി​ത​ര​ണം ന​ട​ന്നു.​
മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങ് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി യു.​ടി രാ​മ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഉ​പാ​ദ്ധ്യ​ക്ഷ​ൻ ടി.​ആ​ർ സെ​ബാ​സ്റ്റ്യ​ൻ, എം.​ഉ​ണ്ണീ​ൻ എ​ന്നി​വ​ർ ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സ്ക് വി​ത​ര​ണം ന​ട​ത്തി.

കൈ ​ക​ഴു​കാം;​ക​ണ്ണി മു​റി​ക്കാം

ശ്രീ​കൃ​ഷ്ണ​പു​രം:​ കോ​വി​ഡ്19 പ്ര​തി​രോ​ധ​ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ലീ​ൻ കേ​ര​ള വ​ള​ണ്ടി​യേ​ഴ്സ് ക​ട​ന്പ​ഴി​പ്പു​റം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൈ ​ക​ഴു​കാം ക​ണ്ണി മു​റി​ക്കാം പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.​ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അം​ബു​ജാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് അം​ഗം ബി​ന്ദു ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി.​ര​മേ​ഷ്,കെ.​ഉ​ത്ത​മ​ൻ,സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​ൻ​കു​ട്ടി,വി​ജ​യ​കേ​ശ​വ​ൻ, സു​ൽ​ത്താ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

സാ​നി​റ്റൈ​സ​റും മാ​സ്കും

ഷൊർണൂർ :​ കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നാ​യി വി​ടി​ന് പു​റ​ത്ത് പോ​കേ​ണ്ടി വ​രു​ന്ന​വ​രും രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന​വ​രു​മാ​യ 4,5 വാ​ർ​ഡു​ക​ളി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും, ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും സാ​നി​റ്റൈ​സ​റും മാ​സ്ക്കും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ പോ​യി നോ​ട്ടീ​സ് വി​ത​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി.​അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും വീ​ടി​ന്‍റ മു​ന്നി​ൽ കൈ ​ക​ഴു​കാ​ൻ വെ​ള്ള​വും സോ​പ്പും ഒ​രു​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി.​ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ മൊ​ബീ​ൽ റീ​ചാ​ർ​ജിം​ഗ് എ​ന്നീ ആ​വ​ശ്യ​മു​ള്ള​വ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റി​നെ​യോ, സെ​ക്ര​ട്ട​റി​യെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​ച്ചു.​ഒ​റ്റ​പ്പാ​ലം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ര​ത്ന​മ്മ സാ​നി​റ്റൈ​സ​റി​ന്‍റെ​യും മാ​സ്കി​ന്‍റെ​യും വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി.​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​ൻ ജോ​ണ്‍, സെ​ക്ര​ട്ട​റി ജി.​രാ​ജേ​ഷ്, ട്ര​ഷ​റ​ർ എം.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​.

വി​മുക്ത​ഭ​ട ക​ർ​മ്മ​സേ​ന

പാ​ല​ക്കാ​ട്:​ കോ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​വാ​ൻ നാ​ഷ്ണ​ൽ എ​ക്സ് സ​ർ​വ്വീ​സ് ക​മ്മീ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി 20 അം​ഗ വി​മു​ക്ത ഭ​ടന്മാ​ർ അ​ട​ങ്ങി​യ ദ്രു​ത ക​ർ​മ്മ സേ​ന​യ്ക്ക് രൂ​പം ന​ൽ​കി.

വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്ക​ണം

ആ​ല​ത്തൂ​ർ: ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് അ​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​വി​ധാ​നം വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് അ​ഭ്യ​ർ​ഥിച്ചു.