ബോ​ധ​വത്ക്ക​ര​ണ യാ​ത്ര
Tuesday, March 24, 2020 11:27 PM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​റോ​ണ​ക്കെ​തി​രെ ടൗ​ണു​ക​ളി​ലും ഗ്രാ​മ​പ്ര​ദ്ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ·ാ​ർ.​വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്.​സ്മി​നേ​ഷ് കു​മാ​ർ, സി. ​ചി​ത്ര​ൻ ,സു​മ​ൻ എ​ന്നി​വ​രാ​ണ് ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് കോ​വി​ഡ് 19 നെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.
റെ​ഡ് ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ച് സൈ​റ​ണ്‍ മു​ഴ​ക്കി എ​ത്തു​ന്ന വാ​ഹ​ന​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​യു​മു​ണ്ട്.​വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ക, കൂ​ട്ടം കൂ​ട​ൽ ഒ​ഴി​വാ​ക്കു​ക, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി,കി​ഴ​ക്ക​ഞ്ചേ​രി,വ​ണ്ടാ​ഴി,ക​ണ്ണ​ന്പ്ര,പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്ദേ​ശം എ​ത്തി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ദൗ​ത്യം.​ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ബി ജെ​ക്ക​ബ്ബ് സ​ന്ദേ​ശ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
അ​തേ സ​മ​യം, കോ​വി​ഡ് 19 പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വാ​ങ്ങി സൂ​ക്ഷി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ.​ഇ​തു​മൂ​ലം ക​ട​ക​ളി​ൽ പ​ല​തി​നും ക​ടു​ത്ത ക്ഷാ​മം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.​
പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്ക് പു​റ​മെ സാ​വോ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ്, ചെ​റി​യ ഉ​ള്ളി, വെ​ള്ളു​ള്ളി, ചെ​റു​നാ​ര​ങ്ങ തു​ട​ങ്ങി​യ​വ​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.​പ​യ​ർ വ​ർ​ഗ്ഗ​ങ്ങ​ൾ, പ​രി​പ്പ് ഇ​ന​ങ്ങ​ൾ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ ചൂ​ട​പ്പം പോ​ലെ​യാ​ണ് വി​റ്റ​ഴി​യു​ന്ന​ത്. എ​ന്താ​യാ​ലും നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം മാ​ന്ദ്യ​ത്തി​ലാ​യ വ്യാ​പാ​ര മേ​ഖ​ല കോ​വി​ഡ് ഭീ​തി​യി​ൽ സ​ജീ​വ​മാ​ണ്. പ​ല​ച​ര​ക്ക് വ്യാ​പാ​രി​ക​ൾ​ക്കാ​ണ് കോ​വി​ഡ് 19 കൊ​യ്ത്ത് കാ​ല​മാ​യ​ത്.