ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്ക​രു​ത്: ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
Tuesday, March 24, 2020 11:27 PM IST
ചി​റ്റൂ​ർ: കോ​വി​ഡ് 19ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ ചെ​ന്ന് നെ​ല്ലു പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും വേ​ബ്രി​ഡ്ജു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്നു​മു​ള്ള സ​പ്ലൈ​കോ അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​താ​യി ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. സ​പ്ലൈ​കോ​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ നെ​ല്ലി​ന്‍റെ ക​യ​റ്റു​മ​തി സ്ഥ​ലം ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളാ​വ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം നി​ല​വി​ലു​ണ്ട്. ഈ ​സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം ന​ട​ന്നു വ​രു​ന്ന​ത്.​ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ വി​ഷ​മ​ത​ക​ളും അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളും വ​രു​ത്തു​ന്നു​ണ്ട്.​നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ന്ന​തി​ന് പാ​ട​ശേ​ഖ​ര സ​മി​തി
സെ​ക്ര​ട്ട​റി​മാ​രേ​ക്കൂ​ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന നി​ല​വി​ലു​ള്ള ത​ര​ത്തി​ലാ​വ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക ആ​വ​ശ്യം. അ​ന​ധി​കൃ​ത നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​തി​ൽ നി​ന്നും സ​പ്ലൈ​കോ മേ​ധാ​വി​ക​ൾ പിന്മാറ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ ,സി.​കെ.
രാ​മ​ദാ​സ്,കെ.​ദേ​വ​ദാ​സ​ൻ,സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്,കെ.​എ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.