ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സമാ​യ പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​ര​ണം തു​ട​ങ്ങി
Tuesday, March 24, 2020 11:27 PM IST
ചി​റ്റൂ​ർ:​ വി​ള​യോ​ടി നി​ല​ന്പ​തി​പ്പാ​ല​ത്തി​നു സ​മീ​പം ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സ്‌​സ​മാ​യ പാ​ഴ്ചെ​ടി​ക​ൾ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. പാ​ഴ്ചെ​ടി​ക​ളു​ടെ ത​ട​സ്‌​സം കാ​ര​ണം പാ​ല​ത്തി​ന​ടി​യി​ലൂ​ടെ വെ​ള്ളം പോ​വാ​നാ​വാ​തെ ജ​ലം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തു പ​തി​വാ​ണ്.​

കൂ​ടാ​തെ ഈ ​സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നും കു​ളി​ക്കാ​നു​മാ​യി എ​ത്തു​ന്ന​ത്.​

പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ വി​ഷ പാ​ന്പു​ക​ളു​ടെ സാ​മീ​പ്യ​വും കൂ​ടി വ​രി​ക​യാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ഴ്ചെ​ടി​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന പ​ന്നി കു​ളി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.​വേ​ന​ൽ ശ​ക്ത​മാ​വു​ന്ന​തോ​ടെ കു​ള​ങ്ങ​ൾ വ​ര​ണ്ടു തു​ട​ങ്ങി​യ​തി​നാ​ൽ ദൂ​ര ദി​ക്കി​ൽ നി​ന്നും

നി​ര​വ​ധി പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ല​ന്പ​തി​പ്പാ​ല​ത്തി​ന​രി​കെ കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തു​ന്ന​ത് ഈ ​സ്ഥ​ല​ത്താ​ണ്.