കോറോണയ്ക്കിടയിലും വനംവകുപ്പിന്‍റെ കർഷക ദ്രോഹം
Tuesday, March 24, 2020 11:24 PM IST
മം​ഗ​ലം​ഡാം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ളെ​ല്ലാം വീ​ട്ടി​ലി​രി​ക്കു​ന്ന ത​ക്കം നോ​ക്കി കൈ​വ​ശ ഭൂ​മി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട കെ​ട്ട​ൽ. ക​ട​പ്പാ​റ​ക്ക​ടു​ത്ത് മേ​മ​ല​യു​ടെ അ​ടി​ഭാ​ഗ​ത്താ​ണ് ജ​ണ്ട കെ​ട്ട​ൽ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു മു​ന്പ് കൈ​വ​ശ​ഭൂ​മി​യി​ൽ ജ​ണ്ട കെ​ട്ടാ​ൻ വ​ന​പാ​ല​ക​ർ എ​ത്തി​യ​പ്പോ​ൾ ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് എ​തി​ർ​ത്തി​രു​ന്നു.
ത​ട​ഞ്ഞാ​ൽ കേ​സ്‌​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ​ന​പാ​ല​ക​ർ അ​ന്ന് രം​ഗം വി​ട്ട​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് വ​ന്നാ​യി​രു​ന്നു ജ​ണ്ട നി​ർ​മ്മാ​ണം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ കൂ​ട​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് മ​റ​യാ​ക്കി​യാ​യി​രു​ന്നു ക​ർ​ഷ​ക​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്തു വ​രു​ന്ന ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​നം വ​കു​പ്പ് ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​റോ​ണ ബാ​ധി​ത ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ കൂ​ട്ട​മാ​യി കൊ​ണ്ട് വ​ന്ന് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. മു​പ്പ​തും നാ​ല്പ​തും വ​ർ​ഷ​മാ​യി കൈ​വ​ശ​ത്തി​ലു​ള്ള 60 ൽ ​പ​രം കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യി​ലാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഈ ​അ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്. റ​ബ​റും ക​ശു​മാ​വും മ​റ്റു വി​ള​ക​ളും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന 150 ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​നം വ​കു​പ്പ് ക​യ്യേ​റി ജെ​ണ്ട നി​ർ​മ്മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.