ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
Tuesday, March 24, 2020 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സും കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ​ന്നു പോ​യി​രു​ന്ന ബ​സ് ഷെ​ൽ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.​അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ് സ്മി​നേ​ഷ് കു​മാ​ർ ,മു​ര​ളീ​ധ​ര​ൻ, കെ.​ഗോ​വി​ന്ദ​ൻ​കു​ട്ടി,സൈ​മ​ണ്‍,മ​ഹേ​ഷ്,സു​ബൈ​ർ,സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഷ​മീ​ർ,സ​ദാ​ന​ന്ദ​ൻ, രാ​ജു,അ​ജീ​ഷ്,ഡോ​ണ്‍ രാ​ജ്,ഫാ​രി​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​ന​ട​ത്തു​ന്ന ക​ട​ക​ൾ ഒ​ഴി​കെ ടൗ​ണി​ലെ മ​റ്റു ക​ട​ക​ളെ​ല്ലാം പോ​ലീ​സ് എ​ത്തി അ​ട​പ്പി​ച്ചു.​ക​ട​ക​ൾ തു​റ​ക്കു​ന്ന​തു വ​ഴി കൂ​ടു​ത​ൽ ആ​ളു​ക​ൾ ടൗ​ണി​ലെ​ത്താ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാാ​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ലോ​റി​ക​ളു​ടെ
സ​ഞ്ചാ​രം സു​ഗ​മ​മാക്കും
പാലക്കാട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ലോ​റി​ക​ൾ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കോ​യ​ന്പ​ത്തൂ​ർ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് പാ​ല​ക്കാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ 9495024074 (പാ​ല​ക്കാ​ട് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ) എ​ന്ന ന​ന്പ​റി​ലേ​ക്ക് അ​റി​യി​ക്കാ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ സു​ര​ക്ഷാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം, കേ​ര​ള അ​തി​ർ​ത്തി​യി​ലു​ള്ള ത​മി​ഴ്നാ​ട് ചെ​ക്ക്പോ​സ്റ്റി​ൽ ലോ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു.