വെ​യ്സ്റ്റ് സാ​ധ​ന​ങ്ങ​ളി​ൽ സു​ന്ദ​ര ശി​ല്പ​ങ്ങ​ൾ തീ​ർ​ത്ത് അ​ന്ന അ​ഞ്ജ​ലി ജോ​യ്
Tuesday, March 24, 2020 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: വെ​യ്സ്റ്റ് എ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക​ള​യു​ന്ന​തെ​ന്തും അ​ന്ന​യു​ടെ ക​ണ്ണി​ൽ സു​ന്ദ​ര ശി​ല്പ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്.​അ​ത് കു​പ്പി​യാ​യാ​ലും പാ​ത്ര​ങ്ങ​ളാ​യാ​ലും പേ​പ്പ​ർ തു​ണ്ടു​ക​ളാ​യാ​ലും മാ​റ്റ​മി​ല്ല. നി​മി​ഷ നേ​രം കൊ​ണ്ട് മ​നോ​ഹ​ര ശി​ല്പ​ങ്ങ​ൾ അ​ന്ന​യു​ടെ കൈ​ക​ളി​ൽ രൂ​പ​പ്പെ​ടും.​അ​ന്ന പ​റ​യു​ന്ന​തു​പോ​ലെ ഒ​രു മൂ​ടു​തോ​ന്നി​യാ​ൽ പി​ന്നെ ശി​ല്പ നി​ർ​മാ​ണ​ത്തി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ക​ട​ന്നു പോ​കു​ന്ന​തൊ​ന്നും നോ​ക്കി​ല്ല.
തു​ട​ങ്ങി വെ​ച്ച​ത് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടെ മ​റ്റെ​ന്തു​മു​ള്ളു.​സെ​ന്‍റ് സേ​വി​യേ​ഴ്സ് എ​ന്ന പ്ര​മു​ഖ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ മം​ഗ​ലം​ഡാം വീ​ഴ്‌ലി കൂ​നാ​ന്പു​റ​ത്ത് ജോ​യി​യു​ടെ മ​ക​ളാ​ണ് അ​ന്ന അ​ഞ്ജ​ലി ജോ​യ്.​സ്കൂ​ൾ പ​ഠ​ന കാ​ല​ത്ത് ത​ന്നെ ശി​ല്പ നി​ർ​മ്മാ​ണ മി​ക​വി​ൽ സ​ഹ​പാ​ഠി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും വി​സ്മ​യി​പ്പി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു അ​ന്ന. വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ത​ന്നെ അ​ന്ന​യു​ടെ വാ​ൾ പെ​യി​ന്‍റിം​ഗാ​ണ്.​പെ​ട്ടെ​ന്ന് ക​ണ്ടാ​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച​താ​ണെ​ന്നെ തോ​ന്നു.
അ​ത്ര​യും പെ​ർ​ഫെ​ക്ഷ​നി​ലാ​ണ് പെ​യി​ന്‍റിം​ഗ്. ഗി​ഫ്റ്റ് ഐ​റ്റം​സാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്. നി​ർ​മാ​ണ മി​ക​വ് ക​ണ്ട് പ​ല​രും മോ​ഹ​വി​ല​ക്കും ശി​ല്പ​ങ്ങ​ൾ വാ​ങ്ങു​ന്നു​ണ്ട്. കു​പ്പി​യി​ൽ ഒ​രു​ക്കി​യ ഈ ​വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ നി​ര​വ​ധി പേ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ക​ലാ​മേന്മയാ​യി​രു​ന്നു. തി​രു​വ​ഴി​യാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ അ​മ്മ ലി​ന്നി​യാ​ണ് അ​ന്ന​യു​ടെ സ​ഹാ​യി.​ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങ് പ​ഠി​ച്ചി​ട്ടു​ള്ള അ​മ്മ​യു​ടെ പ്രോ​ത്സാ​ഹ​ന​വും അ​ന്ന​യ്ക്ക് ഒ​പ്പ​മു​ണ്ട്. കൗ​തു​ക കാ​ഴ്ച​ക​ളാ​ണ് വീ​ട് നി​റ​യെ ചു​മ​രി​ലും അ​ല​മാ​ര​ക​ളി​ലും വാ​തി​ലു​ക​ളി​ലു​മു​ണ്ട് ശി​ല്പ വൈ​ദ​ഗ്ദ്ധ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം.
ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ൻ അ​ല​ൻ ജോ​യി​യും അ​ന്ന​ക്ക് കൂ​ട്ടി​നു​ണ്ട്. ഈ ​വ​ർ​ഷം ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്ന ക​ര​വി​രു​തി​ന്‍റെ പു​തി​യ മേ​ഖ​ല​ക​ൾ എ​ത്തി​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.