കൊന്നയ്ക്ക് എന്ത് കൊറോണ
Tuesday, March 24, 2020 11:24 PM IST
ഒ​റ്റ​പ്പാ​ലം:​ വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ചു കൊ​ണ്ട് ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു.​നാ​ടും ന​ഗ​ര​വു​മെ​ല്ലാം മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ൽ ഉ​ഴ​ലു​ന്പോ​ഴും ക​ണി​ക്കൊ​ന്ന​ക​ളു​ടെ മ​ഞ്ഞ​പ്പ് മ​ന​സു​ക​ൾ​ക്ക് ത​ണു​പ്പാ​ണ്.​താ​പ​നി​ല​യു​ടെ ഉ​യ​ർ​ച്ച​യാ​ണ് കൊ​ന്ന​ക​ളെ വേ​ഗ​ത്തി​ൽ പൂ​ത്തു​ല​യാ​ൻ സ​ഹാ​യി​ച്ച​ത്.​വി​ഷു സ​മൃ​ദ്ധി​യു​ടെ നാ​ളു​ക​ളെ വി​ളം​ബ​രം ചെ​യ്യു​ന്ന ക​ണി​ക്കൊ​ന്ന​ക​ളു​ടെ നാ​ളു​ക​ൾ കാ​ർ​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്കു​ള്ള വി​ള​വി​റ​ക്ക​ലി​ന്‍റെ സു​ദി​നം കൂ​ടി​യാ​ണ്.
ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മെ​ല്ലാം ച​ട​ങ്ങു​ക​ളാ​യി കൊ​റോ​ണ ഭീ​തി മാ​റ്റു​ന്പോ​ഴും കാ​ല​ക്ര​മം തെ​റ്റാ​തെ​യു​ള്ള ക​ണി​ക്കൊ​ന്ന​ക​ളു​ടെ സ​മൃ​ദ്ധി​യും, വി​ത്തും കൈ​ക്കോ​ട്ടും, പാ​ട്ട് പാ​ടി​യു​ള്ള വി​ഷു പ​ക്ഷി​യു​ടെ ആ​ഗ​മ​ന​വു​മെ​ല്ലാം ഭീ​തി ക​യ​റി നി​ൽ​ക്കു​ന്ന മ​ന​സു​ക​ൾ​ക്ക് നേ​രി​യ ആ​ശ്വാ​സ​ത്തി​ന് വ​ക​ന​ൽ​കു​ന്നു​ണ്ട്.​എ​ങ്ങും ത​ളി​രി​ട്ട് മ​ഞ്ഞ കി​ങ്ങി​ണി തൂ​ക്കി​യ ക​ണി​ക്കൊ​ന്ന​ക​ൾ മാ​ത്രം. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ വി​ഷു​വാ​ഘോ​ഷ​വും ച​ട​ങ്ങാ​യി മാ​റു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​ബ​ല​മാ​ണ്. കൊ​റോ​ണ ഭീ​തി​യു​ടെ നി​ഴ​ലാ​ട്ടം അ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.