കോ​വി​ഡ് 19: ജി​ല്ല​യി​ൽ 5514 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, March 24, 2020 11:24 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് 19 ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ 5478 പേ​ർ വീ​ടു​ക​ളി​ലും 11 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 23 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 2 പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി 5514 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല. എ​ൻ.​ഐ.​വി യി​ലേ​ക്ക് അ​യ​ച്ച 183 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 139 എ​ണ്ണ​വും നെ​ഗ​റ്റീ​വാ​ണ്. ഇ​തു​വ​രെ 2383 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 1452 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഒപി യി​ലോ കാ​ഷ്വാ​ൽ​റ്റി​യി​ലോ പോ​ക​രു​ത്.​അ​വ​ർ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ർ​ഡി​ലേ​ക്ക് മാ​ത്രം എ​ത്തേ​ണ്ട​താ​ണ്. സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ട​ച്ചി​ട​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക.​പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി ഒ​രു വി​ധ​ത്തി​ലും ഇ​ട​പെ​ടാ​തി​രി​ക്കു​ക.
സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ഉ​ള്ള​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങൾ
1)പൂ​ർ​ണ്ണ ആ​രോ​ഗ്യ​വാ​നാ​യ വ്യ​ക്തി​യാ​ണ് സ​ന്പ​ർ​ക്ക വി​ല​ക്കി​ൽ ഉ​ള്ള​വ​രെ പ​രി​ച​രി​ക്കേ​ണ്ട​ത്.
2)പ​രി​ച​ര​ണ സ​മ​യ​ത്ത് മൂ​ന്ന് ലെ​യ​ർ ഉ​ള്ള മാ​സ്ക് ധ​രി​ക്ക​ണം.
3)പ​രി​ച​ര​ണ​ത്തി​ന് ശേ​ഷം കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക​യും മാ​സ്ക് യ​ഥാ​വി​ധി സം​സ്ക​രി​ക്കു​ക​യും ചെ​യ്യ​ണം.
4)പ​രി​ച​രി​ക്കു​ന്ന​യാ​ൾ അ​ല്ലാ​തെ മ​റ്റാ​രും മു​റി​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്.
5)പ​രി​ച​രി​ക്കു​ന്ന ആ​ൾ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​ക​രു​ത്.
6)സ​ന്പ​ർ​ക്ക വി​ല​ക്കു​ള്ള വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ ചെ​റി​യ കു​ട്ടി​ക​ൾ വൃ​ദ്ധ​ർ ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ ഉ​ണ്ടെ​ങ്കി​ൽ മാ​റി താ​മ​സി​ക്ക​ണം.
7)കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.