അ​റ​സ്റ്റു ചെ​യ്തു
Monday, March 23, 2020 10:29 PM IST
കോ​യ​ന്പ​ത്തൂ​ർ:​ കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. നാ​ലു പേ​രെ അ​റ​സ്റ്റു ചെ​യ്തു.​ ​കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​ണ്ടെ​യ്ന​ർ ലോ​റി വാ​ള​യാ​ർ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത് ക​ണ്ട നീ​രീ​ക്ഷ​ണ സം​ഘം വ​ണ്ടി ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ മീ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ കോ​ഴി തീ​റ്റ ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തു നി​ന്നും നാ​മ​ക്ക​ല്ലി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.​ഇ​തേ തു​ട​ർ​ന്ന് നാ​ലു പേ​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

തീ​രു​മാ​നം റ​ദ്ദാ​ക്കി

പാലക്കാട്: പ​റ​ളി ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ല​ക്കി​ടി യാ​ർ​ഡ് ക്രോ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​ർ​ച്ച 25 ന് ​അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കി​യ​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ പാ​ല​ക്കാ​ട് അ​സി. ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.