ബ്രേ​ക്ക് ദി ​ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ഷിം​ഗ് കോ​ർ​ണ​ർ സ്ഥാ​പി​ച്ചു
Monday, March 23, 2020 10:29 PM IST
ആ​ല​ത്തൂ​ർ:​ ബ്രേ​ക്ക് ദി ​ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​വ​ശ്ശേ​രി യൂ​ണി​റ്റ് ക​ഴ​നി ചു​ങ്കം ജം​ഗ്ഷ​നി​ൽ വാ​ഷിം​ഗ് കോ​ർ​ണ​ർ സ്ഥാ​പി​ച്ചു.​കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​സെ​ക്ര​ട്ട​റി എം.​പ​ര​മേ​ശ്വ​ര​ൻ, ട്ര​ഷ​റ​ർ ബി.​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കൈ ​വൃ​ത്തി​യാ​ക്കു​വാ​നു​ള്ള സോ​പ്പ് വി​ത​ര​ണം ചെ​യ്തു.