കാറ്റിൽ എണ്ണൂറോളം വാഴകൾ ന​ശി​ച്ചു
Monday, March 23, 2020 10:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ശ​ക്ത​മാ​യ കാ​റ്റി​ൽ കു​മ​രം​പു​ത്തൂ​ർ കു​ന്നി​വ​ര​ന്പി​ൽ 800 ഓ​ളം വാ​ഴ​ക​ൾ നി​ലം​പൊ​ത്തി.​ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ മ​ല്ലി​യി​ൽ മു​ഹ​മ്മ​ദാ​ലി​യു​ടേ​യും കൊ​ങ്ങ​രു​ത്തൊ​ടി സു​ന്ദ​ര​ന്‍റേയും വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.​ ബാ​ങ്ക് ലോ​ണെ​ടു​ത്തും സ്വ​ർ​ണ്ണം പ​ണ​യം വെ​ച്ചു​മാ​ണ് സു​ന്ദ​ര​നും മു​ഹ​മ്മ​ദാ​ലി​യും ചേ​ർ​ന്ന് 2 ഏ​ക്ക​ർ ഭൂ​മി​യി​ൽ 1500 വാ​ഴ​ക​ൾ വെ​ച്ച​ത്.
ഇ​തി​ൽ 800 ഓ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി. 500 വാ​ഴ​ക​ൾ കു​ല​ച്ച​തും ബാ​ക്കി​യു​ള്ള​വ കു​ല​ക്കാ​ൻ പാ​ക​മാ​യ​തു​മാ​ണ്.​ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വെ​ച്ച വാ​ഴ​ക​ൾ പ്ര​ള​യ​മെ​ടു​ത്തു. ഇ​തി​ൽ നി​ന്നും ര​ക്ഷ​ക്കാ​യാ​ണ് നേ​രത്തെ വാ​ഴ വെ​ച്ച​ത്. എ​ന്നാ​ൽ കാ​റ്റി​ന്‍റെ രൂ​പ​ത്തി​ൽ വീ​ണ്ടും പ്ര​കൃ​തി പ​രീ​ക്ഷി​ച്ച​താ​യി സു​ന്ദ​ര​ൻ പ​റ​ഞ്ഞു. കൃ​ഷി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദാ​ലി​യും ആ​വ​ശ്യ​പ്പെ​ട്ടു.