കോ​വി​ഡ് 19 കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​നം ഉൗ​ർ​ജ്ജി​ത​മാ​ക്കി
Monday, March 23, 2020 10:27 PM IST
പാലക്കാട്: കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ഹോം​ ക്വാ​റ​ന്‍റൈൻ കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഉൗ​ർ​ജ്ജി​ത​മാ​ക്കി. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ന്ന​ത്.
കൂ​ടാ​തെ പ​രി​ശീ​ല​നം ല​ഭി​ച്ച നൂ​റോ​ളം വ​ള​ണ്ടി​യ​ർ​മാ​രും കൗ​ണ്‍​സി​ല​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള വ്യാ​യാ​മ രീ​തി​ക​ൾ, ഭ​ക്ഷ​ണ​രീ​തി എ​ന്നി​വ കൗ​ണ്‍​സി​ല​ർ​മാ​ർ നി​ർ​ദ്ദേ​ശി​ക്കും. കൂ​ടാ​തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും നി​ർ​ദ്ദേ​ശം ന​ൽ​കും. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സം​ശ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും അ​ക​റ്റു​ന്ന​തി​നും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ് കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ ഇ​രു​പ​ത് പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ ഫോ​ണ്‍ ചെ​യ്ത് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യും.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ടു​ക. രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യോ രോ​ഗ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് വ​രി​ക​യോ ചെ​യ്ത​വ​രേ​യാ​ണ് ഹോം​ ക്വാ​റ​ന്‍റൈനി​ഗിം​ന് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഫോ​ണ്‍ വ​ഴി കൗ​ണ്‍​സി​ലി​ംഗ് ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്.
ഇ​തി​നു പു​റ​മെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ സ​ജ്ജീ​ക​രി​ച്ച ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വാ​ര​ണം വ​രു​ത്തു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സൈ​ക്യാ​ട്രി​സ്റ്റു​മാ​യ ഡോ.​അ​ഭി​ജി​ത്ത്, ആ​ർ.​സി.​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​ടി.​ജ​യ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.