മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല ആഘോഷിച്ചു
Thursday, February 27, 2020 11:22 PM IST
പാ​ല​ക്കാ​ട്: ദേ​ശ​പ്പെ​രു​മ​യോ​ടെ മേ​ളം​കൊ​ട്ടു​ന്ന വാ​ദ്യ​ക്കാ​രും ആ​സ്വാ​ദ​ന​ത്തി​ന്‍റെ കു​ളി​ര്‍​മ​ഴ ന​ന​ഞ്ഞ് പു​രു​ഷാ​ര​വും ത​ല​യെ​ടു​പ്പി​ന്‍റെ ഗ​രി​മ തീ​ര്‍​ത്ത് ഗ​ജ​വീ​ര​ന്മാ​രും കു​ട​മാ​റ്റ​ത്തി​ന്‍റെ മ​ഴ​വി​ല്ല​ഴ​കും ചേ​ര്‍​ന്ന് മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല പെ​യ്തി​റ​ങ്ങി.കോ​ട്ട​മൈ​താ​ന​ത്ത് ന​ഗ​ര​വേ​ല​ക​ളു​ടെ സം​ഗ​മം കാ​ണാ​നെ​ത്തി​യ​ത് പ​തി​നാ​യി​ര​ങ്ങ​ളാ​ണ്. കും​ഭ​ച്ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല കാ​ണാ​നെ​ത്തി​യ ജ​ന​സാ​ഗ​ര​ത്തി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്ന് സം​ഭാ​ര​വും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത് സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ളും വേ​ല​വ​ര​വി​ന് മി​ഴി​വ് പ​ക​ര്‍​ന്നു. പാ​ണ്ടി​മേ​ളം, നാ​ദ​സ്വ​രം, വ​ണ്ടി​വേ​ഷ​ങ്ങ​ളും ക​രി​വേ​ഷ​ങ്ങ​ളും ത​ട്ടി​ന്മേ​ല്‍​കൂ​ത്തും വാ​ദ്യാ​ഘോ​ഷ​ങ്ങ​ളു​മൊ​ക്കെ വേ​ല​ക​ള്‍​ക്ക് അ​ക​മ്പ​ടി സേ​വി​ച്ചു.ഇ​ന്നു പു​ല​ര്‍​ച്ചെ 3.30ന് ​രാ​വേ​ല ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പാ​ണ്ടി​മേ​ളം, പ​ഞ്ച​വാ​ദ്യം, ആ​റി​ന് ഇ​ട​ക്ക പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം 6.30ന് ​കൊ​ടി​യി​റ​ങ്ങും.