ക​മ​ല​മ്മ​യു​ടെ ധൈ​ര്യ​ത്തി​ല്‍ ഏ​വ​ര്‍​ക്കും ആ​ശ്ച​ര്യം
Thursday, February 27, 2020 11:22 PM IST
വ​ട​ക്ക​ഞ്ചേ​രി: എ​ണ്‍​പ​ത്താ​റു​കാ​രി​യാ​യ ക​മ​ല​മ്മ​യു​ടെ ധൈ​ര്യ​ത്തി​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം ആ​ശ്ച​ര്യം. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ഒ​ന്നി​നാ​ണ് മു​ട​പ്പ​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​റെ​ത്ത​റ​യി​ലെ ക​മ​ല​മ്മ​യു​ടെ വീ​ട്ടി​ല്‍ മോ​ഷ്ടാ​വ് ക​യ​റി​യ​ത്. വീ​ടി​നു പു​റ​ത്തെ ബാ​ത്ത് റൂ​മി​ല്‍​പോ​യി തി​രി​ച്ചു ക​ട്ടി​ലി​ല്‍ കി​ട​ന്ന​തി​നു​ശേ​ഷ​മാ​ണ് സം​ഭ​വം.
ക​ഴു​ത്തി​ല്‍​നി​ന്നും എ​ന്തോ വ​ലി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലെ തോ​ന്നി ക​മ​ല​മ്മ പെ​ട്ടെ​ന്ന് ഉ​ണ​ര്‍​ന്നു. തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് ക​ഴു​ത്തി​ലെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യി. ധൈ​ര്യം സം​ഭ​രി​ച്ച് ക​മ​ല​മ്മ​യും മാ​ല​യു​ടെ ഒ​രു​ഭാ​ഗം മു​റു​കേ പി​ടി​ച്ചു. ഇ​തി​നി​ടെ മാ​ല​പൊ​ട്ടി.
കി​ട്ടി​യ​തു​മാ​യി ക​ള്ള​ന്‍ ഇ​രു​ട്ടി​ല്‍ ഓ​ടി​മ​റ​ഞ്ഞു. ഉ​ട​നേ അ​ടു​ത്ത​മു​റി​യി​ല്‍ ഉ​റ​ങ്ങി​യി​രു​ന്ന മ​ക​ന്‍ ബാ​ഹു​ലേ​യ​നെ വി​ളി​ച്ചു. ശ​ബ്ദം​കേ​ട്ട് മ​ക​ന്‍ ഓ​ടി​വ​ന്നു. ഈ​സ​മ​യം മോ​ഷ്ടാ​വു​മാ​യു​ള്ള പി​ടി​വ​ലി​യി​ല്‍ സ്വ​ന്ത​മാ​ക്കി​യ മാ​ല​യു​ടെ ക​ഷ​ണ​വു​മാ​യി അ​മ്മ ക​ട്ടി​ലി​ല്‍ ഇ​രി​പ്പാ​ണ്. ബാ​ഹു​ലേ​യ​ന്‍ മൊ​ബൈ​ല്‍ ടോ​ര്‍​ച്ചി​ല്‍ നോ​ക്കി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ എ​ല്ലാ വാ​തി​ലു​ക​ളും തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
ഭ​യ​ന്ന മ​ക​നെ ആ​ശ്വ​സി​പ്പി​ച്ച​തും അ​മ്മ​യാ​യി​രു​ന്നു. ബ​ള്‍​ബു​ക​ള്‍ പൊ​ട്ടി​ച്ച​തി​നാ​ല്‍ സ്വി​ച്ചി​ട്ടെ​ങ്കി​ലും ക​ത്തി​യി​ല്ല.
മാ​ല​യ​ല്ലേ പോ​യു​ള്ളൂ അ​മ്മ​യ്ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു മ​ക​നും. പ​ക്ഷേ വീ​ട്ടി​ല്‍ വ​രു​ന്ന​വ​രെ​ല്ലാം ക​മ​ല​മ്മ​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. ധൈ​ര്യം​വി​ടാ​തെ സാ​ഹ​ച​ര്യം അ​തി​ജീ​വി​ച്ച​തി​നാ​യി​രു​ന്നു ക​മ​ല​മ്മ​യ്ക്ക് ആ​ദ​രം.