അ​ന​ധി​കൃ​ത റോ​ഡ് നി​ര്‍​മാ​ണം: സാ​മ​ഗ്രി​ക​ള്‍ പി​ടി​കൂ​ടി
Thursday, February 27, 2020 11:22 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: തെ​ങ്ക​ര ക​നാ​ല്‍ ജം​ഗ്ഷ​നുസ​മീ​പം കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ നി​യ​മം തെ​റ്റി​ച്ചു റോ​ഡു​നി​ര്‍​മാ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ റ​വ​ന്യൂ​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍ പി​ടി​കൂ​ടി. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ര്‍ നേ​തൃ​ത്വം ന​ല്കു​ന്ന പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ സ്റ്റോ​പ് മെ​മ്മോ വ​ക​വ​യ്ക്കാ​തെ വ​യ​ല്‍​നി​ക​ത്തി റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തി​നാ​ണ് റ​വ​ന്യൂ സ്‌​ക്വാ​ഡ് സാ​മ​ഗ്രി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. വ​യ​ല്‍ പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്കി. നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് എ​തി​രെ​യും റോ​ഡ് നി​ര്‍​മി​ച്ച​യാ​ള്‍​ക്കെ​തി​രെ​യും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു. തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​നു​മ​തിയി​ല്ലാ​തെ വ​യ​ല്‍​നി​ക​ത്തി റോ​ഡ് നി​ര്‍​മി​ക്കു​ന്ന​വ​ര്‍​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി.
റോ​ഡ് നി​ര്‍​മി​ക്കാ​നാ​യി ഇ​റ​ക്കി​യ 25 ലോ​ഡ് ക​രി​ങ്ക​ല്‍ പി​ടി​ച്ചെ​ടു​ത്ത് നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. അ​നു​മ​തി​യി​ല്ലാ​തെ വ​യ​ല്‍​നി​ക​ത്തി റോ​ഡ് നി​ര്‍​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ നേ​ര​ത്തെ ന​ല്കി​യി​രു​ന്നു. ഇ​ത് വ​ക​വ​യ്ക്കാ​തെ വീ​ണ്ടും നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​താ​ണ് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു ടെ ​സ്‌​ക്വാ​ഡെ​ത്തി ത​ട​ഞ്ഞ​ത്.
സ്ഥ​ലം ഉ​ട​മ​ക​ളാ​യ ഷെ​യ്ക്ക് മു​ഹ​മ്മ​ദ്, അ​ഫ്‌​സ​ല്‍, മെ​ക്കി​ള്‍, റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന തെ​ങ്ക​ര ക​രു​ണാ​ക​ര​ത്ത് യൂ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് എ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് ​സ്ഥ​ല​ത്ത് എ​ത്തി​യ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു. ക​നാ​ല്‍ മു​ത​ല്‍ യൂ​സ​ഫി​ന്‍റെ തെ​ങ്ങി​ന്‍ തോ​ട്ടം​വ​രെ 75 മീ​റ്റ​ര്‍ റോ​ഡ് മൂ​ന്നു​പേ​രു​ടെ സ്ഥ​ല​ത്തി​ലൂ​ടെ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. റോ​ഡ് നി​ര്‍​മി​ച്ചാ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലെ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​മെ​ന്നും 50 ഏ​ക്ക​ര്‍ നെ​ല്‍​കൃ​ഷി​യെ ബാ​ധി​ക്കു​മെ​ന്നും കൃ​ഷി ഓ​ഫീസ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ല്കി​യി​രു​ന്ന​ത്.
സ​ബ് ക​ള​ക്ട​റു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ശി​വ​രാ​മ​ന്‍, ഡ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​മാ​രാ​യ മ​ജു, വി​നോ​ദ്, റ​വ​ന്യൂ ജീ​വ​ന​ക്കാ​രാ​യ പ്ര​സാ​ദ്, അ​ജി​ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ത​ഹ​സീ​ല്‍​ദാ​ര്‍ സ​ജി എ​സ്.​കു​മാ​റും പ​ങ്കെ​ടു​ത്തു.