തമിഴ് ഭാഷയെ രക്ഷിക്കാൻ നി​രാ​ഹാ​ര സ​മ​രം
Thursday, February 27, 2020 11:19 PM IST
കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ് ഭാ​ഷ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 29ന് ​നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. പേ​രൂ​ര്‍ മ​ഠം, ത​മി​ഴ് മൊ​ഴി കാ​പ്പു​കൂ​ട്ടി​യ​ക്കം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​രാ​ഹാ​ര സ​മ​രം.സ്‌​കൂ​ളു​ക​ളി​ല്‍ ത​മി​ഴ് ഭാ​ഷ​യി​ല്‍ വി​ദ്യാ​ഭ്യാ​സം ന​ല്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു​വ​ര​ണം, ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ഠ്യ​പ​ദ്ധ​തി ത​മി​ഴി​ലാ​ക്ക​ണം, എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും ഭ​ര​ണ​ഭാ​ഷ ത​മി​ഴി​ലാ​ക്ക​ണം, ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മ​ന്ത്ര​ങ്ങ​ളും വ​ഴി​പാ​ടു​ക​ളും ത​മി​ഴ് ഭാ​ഷ​യി​ലാ​ക്ക​ണം തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് 29ന് ​ശി​വാ​ന​ന്ദ​കോ​ള​നി​യി​ല്‍ പേ​രൂ​ര്‍ ആ​ദീ​നം ശാ​ന്ത​ലിം​ഗ മ​രു​താ​ച​ല അ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​ന്ന​ത്.