വെ​ള്ളം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി; പോ​ത്തു​ണ്ടി ക​നാ​ലു​ക​ള്‍ അ​ട​ച്ചു
Thursday, February 27, 2020 11:19 PM IST
നെ​ന്മാ​റ: ര​ണ്ടാം​വി​ള വെ​ള്ളം​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നു പോ​ത്തു​ണ്ടി ഇ​രു​ക​നാ​ലു​ക​ളും അ​ട​ച്ചു. വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്രാ​വ​ശ്യം ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തു​ക​യും പ​ല​ഭാ​ഗ​ത്തും കൊ​യ്ത്തും തു​ട​ങ്ങി. ന​വം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​ത്.

ഇ​ട​തു​വ​ല​ത് ക​നാ​ലു​ക​ള്‍ ക്ര​മീ​ക​രി​ച്ച് തു​റ​ന്നു​വി​ട്ട​തി​നാ​ല്‍ ഇ​ത്ത​വ​ണ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പൂ​ര്‍​ണ​മാ​യും ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി.

55 അ​ടി പ​ര​മാ​വ​ധി ശേ​ഷി​യു​ള്ള ഡാ​മി​ല്‍ പ​ത്ത​ടി വെ​ള്ളം നി​ല​വി​ലു​ണ്ട്. നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, എ​രി​മ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളൊ​ഴി​കെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടാം​വി​ള​യ്ക്ക് ഉ​ണ​ക്കു​ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​സ്രോ​ത​സാ​യ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കും.