യാ​ഥാ​ർ​ഥ്യം എ​ന്താ​യാ​ലും തെ​ളി​വു വേ​ണം ശി​ക്ഷി​ക്കാ​ൻ: ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്
Thursday, February 27, 2020 12:57 AM IST
സ്വ​ന്തം​ ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ നോ​ക്കി​യ​ല്ല, തെ​ളി​വു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​ക​ൾ​ക്കു ശി​ക്ഷ വി​ധി​ക്കാ​റു​ള്ളൂ​വെ​ന്നു ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്. ജ​ഡ്ജി നേ​രി​ട്ടുക​ണ്ട സം​ഭ​വ​മാ​ണെ​ങ്കി​ൽപോ​ലും തെ​ളി​വു​ക​ളാ​ണ് വി​ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മെ​ഡ്‌ലി​ക്കോ​ട്ട് ഹാ​ളി​ൽ "ക്രി​മി​ന​ൽ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലെ ശാ​സ്ത്രീ​യ കാ​ഴ്ച​പ്പാ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ർ​ഭ​യ കേ​സി​ൽ അ​മ്മ​യോ, സം​ഘ​ട​ന​ക​ളോ പ​റ​യു​ന്ന സ​മ​യ​ത്തോ തൂ​ക്കി​ക്കൊല്ലാ​ൻ സാ​ധി​ക്കി​ല്ല. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ന​ട​പ​ടിക്ര​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ വി​ധി പ​റ​യാ​നാ​കൂ. നു​ണപ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യും വി​ധി പ​റ​യാ​നാ​കി​ല്ല. ജ​ഡ്ജി​യെ​ന്ന നി​ല​യി​ൽ ത​ന്‍റെ 18 വ​ർ​ഷ​ത്തെ പ​രി​ച​യ​ത്തി​ൽ വ്യ​ക്തി​യു​ടെ അ​ന്ത​സി​നെ ഭം​ഗം വ​രു​ത്താ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.
മൂ​ന്നാം​മു​റ ഇ​വി​ടെ മാ​ത്ര​മ​ല്ല എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലു​മു​ണ്ട്. അ​മേ​രി​ക്ക​യി​ൽ പോ​യ​പ്പോ​ൾ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച​ സ​മ​യ​ത്ത് ഇ​തൊ​ക്കെ നേ​രി​ൽ ക​ണ്ട​താ​ണ്. ഇ​വി​ടെ​യു​ള്ള അ​ത്ര​യ്ക്കു മൂന്നാം മു​റ​ക​ൾ അ​വി​ടെ ഇ​ല്ലെ​ന്നു മാ​ത്ര​മേ​യു​ള്ളൂ. ഒ​രാ​ളെ സ​മ്മ​ത​മി​ല്ലാ​തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം കോ​ടതി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു പ്ര​തി ശി​ക്ഷ വി​ധി​ക്കു​ന്ന​തു​വ​രെ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്നും ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് പ​റ​ഞ്ഞു.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ​യ​സ് മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​ൽ.​ജോ​യ്, അ​ന്ന​മ്മ ജോ​ണ്‍, ഡോ. ​ഫ്രാ​ൻ​സി കാ​ക്ക​ശേ​രി, ഫെ​ബി​ൻ ബേ​ബി, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. പി.​എ​ൻ.​സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സെ​മി​നാ​ർ ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു സ​മാ​പി​ക്കും. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് സോ​ഫി തോ​മ​സ് സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.