ബാ​റി​ൽ അ​ക്ര​മം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, February 27, 2020 12:57 AM IST
തൃ​ശൂ​ർ: ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെതു​ട​ർ​ന്ന് അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​യ്യ​ന്തോ​ൾ പു​തൂ​ർ​ക്ക​ര ഗു​രു​ദേ​വ റോ​ഡ് കു​ന്ന​മ്മ​ത്ത് ഷൈ​ജ​ൻ (23), പു​തൂ​ർ​ക്ക​ര പു​തു​ശേ​രി വീ​ട്ടി​ൽ രാ​ഗേ​ഷ് (25), പു​തൂ​ർ​ക്ക​ര തി​രു​വോ​ണം കോ​ർ​ണ​ർ കാ​ട്ടി​ര വീ​ട്ടി​ൽ അ​ന​ന്തു (22), പു​തൂ​ർ​ക്ക​ര രേ​വ​തി​മൂ​ല ആ​ത്തി​ര​ക്കോ​ട് വീ​ട്ടി​ൽ വി​ഷ്ണു (23) എ​ന്നി​വ​രെ​യാ​ണ് വെ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​സി. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.
എ​ൽ​ത്തു​രു​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ അ​രി​ന്പൂ​ർ വെ​ളു​ത്തൂ​ർ സ്വ​ദേ​ശി ഫ്രി​ന്‍റോ(36)യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെതു​ട​ർ​ന്ന് പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ള​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫ്രി​ന്‍റോ ഒ​ള​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ്ഐ​മാ​രാ​യ ബൈ​ജു​വി​നും എം.​പി. സു​ധീ​റി​നും പു​റ​മെ സി​പി​ഒ​മാ​രാ​യ ശ്രീ​ജു കൃ​ഷ്ണ​ൻ, അ​ബീ​ഷ് ആ​ന്‍റ​ണി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.