നെ​ല്ലി​യാ​മ്പ​തി​യിൽ കൊ​റോ​ണ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Tuesday, February 25, 2020 12:38 AM IST
നെ​ല്ലി​യാ​മ്പ​തി : സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയും, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തിൽ നെ​ല്ലി​യാ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേയും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേയും നേ​തൃ​ത്വ​ത്തിൽ നൂ​റ​ടി​പ്പാ​ല​ത്ത് വെ​ച്ച് കൊ​റോ​ണ വൈ​റ​സ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. കൊ​റോ​ണ വൈ​റ​സ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ​ക്ട​ര്‍ ആ​ന്‍റണി പ്ര​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഒ.​കെ.​വി​ജ​യ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കൊ​റോ​ണ വൈ​റ​സും മു​ന്‍​ക​രു​ത​ലു​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ.​ആ​രോ​ഗ്യം ജോ​യ്‌​സ​ണും, കൊ​റോ​ണ വൈ​റ​സും, ചി​കി​ത്സ​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡോ. ആ​ന്‍റണി പ്ര​സ്റ്റി​നും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തി. ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് നേ​ഴ്‌​സു​മാ​രാ​യ എം.​കെ.​ഇ​ന്ദി​ര, ആ​ര്‍.​ര​ത്‌​ന​കു​മാ​രി, പാ​ലി​യേ​റ്റീ​വ് നേ​ഴ്‌​സ് സീ​താ​ല​ക്ഷ്മി എ​ന്നി​വ​ര്‍ നേതൃത്വം നല്കി. ​തൊ​ഴി​ലു​റ​പ്പ് എ.​ഡി.​എ​സ് ഷീ​ബ​ വി​ജ​യ​ന്‍ സ്വാ​ഗ​ത​വും ആ​ര്‍.​ബി.​എ​സ്.​കെ നേ​ഴ്‌​സ് അ​ഞ്ജ​ലി വി​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.