നെ​ന്മാ​റ കോ​ളജി​ന് സ​മീ​പം വീ​ണ്ടും തീ​പി​ടു​ത്തം
Tuesday, February 25, 2020 12:36 AM IST
നെ​ന്മാ​റ: നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ടി​ന് വീ​ണ്ടും തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട് നി​റ​ഞ്ഞ കു​ന്നി​ല്‍ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ കാ​റ്റും കൂ​ടി​യാ​യ​തോ​ടെ മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​ത്തി​ല്‍ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. മം​ഗ​ലം​ ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​ത്തു നി​ന്നാ​ണ് തീ​പി​ടി​ച്ച​ത്. പാ​ത​യ​രി​കി​ലു​ള്ള ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞ ചെ​ടി​ക​ളി​ലും തീ ​പ​ട​ര്‍​ന്ന​തോ​ടെ ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​വാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

ആ​ല​ത്തൂ​ര്‍ അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ​ത്തി ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ര്‍​ണ്ണ​മാ​യും അ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും കു​ന്നി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​ങ്ങ​ളി​ല്‍ തീ ​ക​ത്തി ന​ശി​ച്ചു.
ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കോ​ള​ജി​ന് മു​ന്‍​വ​ശ​ത്തു​ള്ള കു​റ്റി​ക്കാ​ടി​നും തീ​പി​ടി​ച്ച​ത്. ഗോ​മ​തി സെ​ന്‍റ് തോ​മ​സ് ന​ഗ​ര്‍ മു​ത​ല്‍ നെ​ന്മാ​റ എ​ന്‍​എ​സ്എ​സ് കോ​ള​ജ് വ​രെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ലൈ​ന്‍ ഇ​ടു​ന്നു​ണ്ടെ​ങ്കി​ലും രാ​ത്രി​സ​മ​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടാ​കു​ന്ന​താ​ണ് തീ ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തി​നി​ടെ മൂ​ന്നു ത​വ​ണ ഈ ​ഭാ​ഗ​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ആ​ല​ത്തൂ​ര്‍ അ​ഗ്‌​നി ര​ക്ഷാ നി​ല​യ​ത്തി​ലെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ മ​ധു, ഫ​യ​ര്‍ ആ​ൻഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ വി​മ​ല്‍, ദി​നേ​ശ്, രാ​ഹു​ല്‍, ഗി​രീ​ഷ്, പ്ര​കാ​ശ​ന്‍, ഗു​രു​വാ​യൂ​ര​പ്പ​ന്‍, സ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.