വൈ​ദ്യു​തി ലൈ​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് തീ​പ്പൊ​രി വീ​ണ് തീ​പി​ടി​ച്ചു
Tuesday, February 25, 2020 12:36 AM IST
ചി​റ്റൂ​ര്‍: ത​ത്ത​മം​ഗ​ല​ത്ത് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് തീ​പ്പൊ​രി വീ​ണ് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചെ​ന്താ​മ​ര ക​ല്ല​ഞ്ചി​റ വൈ​കു​ന്നേ​രം 3.30 നാ​ണ് സം​ഭ​വം. ഉ​ണ​ക്ക ഇ​ല​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും ആ​ളി​ക്ക​ത്തി. സ​മീ​പ​വാ​സി​ക​ള്‍ വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു സ​മീ​പ​ത്താ​യി വീ​ടു​ക​ളു​മു​ണ്ട്.
റോ​ഡി​ലാ​കെ പു​ക പ​ര​ന്ന​തി​നാ​ല്‍ പ​തി​ന​ഞ്ചു മി​നി​റ്റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ച് തീ ​അ​ണ​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ ക​രി​മ​ണ്ണി​ല്‍ ചോ​ള ത​ണ്ട് ക​യ​റ്റി​വ​ന്ന ലോ​റി വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി അ​ണ​ച്ചതി​നാ​ല്‍ ലോ​റി ഭാ​ഗി​ക​മാ​യേ ന​ശി​ച്ചു​ള്ളു. പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്നതാ​യി​രു​ന്നു ചോ​ള​ത​ണ്ട്.