പു​തു​കു​ള​ത്തി​ന് പു​തു​ജീ​വ​നേ​കി കു​ള​ക്ക​ര​യ്ക്കു ചു​റ്റും ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം ഒ​രു​ങ്ങു​ന്നു
Tuesday, February 25, 2020 12:36 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നു​സ​മീ​പ​ത്തെ പു​തു​കു​ള​ത്തി​ന് പു​തു​ജീ​വ​നേ​കി കു​ള​ക്ക​ര​യ്ക്കു ചു​റ്റും ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ആ​ക​ര്‍​ഷ​ണീ​യ​മാ​യ ഇ​ന​ത്തി​ലു​ള്ള മു​ളം​തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി. ഘ​ട്ടം ഘ​ട്ട​മാ​യി ഉ​യ​രം​കു​റ​ഞ്ഞ മു​ളം​ങ്കാ​ടി​നൊ​പ്പം പൂ​ന്തോ​ട്ട​വും ന​ട​പ്പാ​ത​ക​ളും ഒ​രു​ക്കി സാ​യാ​ഹ്‌​ന​വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
പൊ​തു​കു​ള​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു കൂ​ടി​യാ​ണ് ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വി​സ്തൃ​തി​യേ​റി​യ കു​ള​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മൂ​ന്നേ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള കു​ളം ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ചി​രു​ന്നു. മ​ണ്ണും ചെ​ളി​യും ച​ണ്ടി​യും മാ​റ്റി കൂ​ടു​ത​ല്‍ ജ​ല​സം​ഭ​ര​ണ​വും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് കു​ളി​ക്കാ​നും തു​ണി​ക​ഴു​കാ​നും കു​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.
ശ്രീ​രാ​മ തി​യേ​റ്റ​റി​ന​ടു​ത്തു​ള്ള കു​ള​ക്ക​ര​ക​ള്‍ മം​ഗ​ലം പു​തി​യ പാ​ല​ത്തി​നു താ​ഴെ പു​ഴ​യോ​രം ജൈ​വ ഉ​ദ്യാ​ന​മാ​ക്കി​യ രൂ​പ​ത്തി​ലാ​ണ് ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കു​ക. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ദ്യാ​ന​ത്തി​ലെ ചെ​ടി​ക​ളു​ടെ ന​ന​യും പ​രി​ച​ര​ണ​വും ന​ട​ത്തു​ക.
കു​ള​ക്ക​ര​യി​ല്‍ മു​ളം​തൈ​ക​ളു​ടെ ന​ടീ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ത പോ​ള്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​ഗം​ഗാ​ധ​ര​ന്‍, ര​മാ ജ​യ​ന്‍, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ പ്ര​ഫ. കെ.​വാ​സു​ദേ​വ​ന്‍ പി​ള്ള, വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ.​എം.​രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.