പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രെ മാ​ര്‍ പോ​ള്‍ ആ​ല​പ്പാ​ട്ട് സ​ന്ദ​ര്‍​ശി​ച്ചു
Tuesday, February 25, 2020 12:36 AM IST
കോ​യ​മ്പ​ത്തൂ​ര്‍: അ​വി​നാ​ശി ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​യ​മ്പ​ത്തൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ രാ​മ​നാ​ഥ​പു​രം രൂ​പ​താ ബി​ഷ​പ് മാ​ര്‍ പോ​ള്‍ ആ​ല​പ്പാ​ട്ട് സ​ന്ദ​ര്‍​ശി​ച്ചു പ്രാ​ര്‍​ഥ​ന ന​ട​ത്തി.
അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി ഇ​ഗ്‌​നി റാ​ഫേ​ലി​ന്‍റെ ഭാ​ര്യ ബി​ന്‍​സി കെ​ജി ആ​ശു​പ​ത്രി​യി​ല്‍ ഇ​പ്പോ​ഴും അ​ബോ​ധ​വ​സ്ഥ​യി​ലാ​ണ്. ബാം​ഗ​ളൂ​രി​ല്‍ ബി​സി​എ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ത്ഥി​യാ​യ വൈ​പ്പി​ന്‍ സ്വ​ദേ​ശി ബി​നു ന​ട്ടെ​ല്ലി​നേ​റ്റ ക്ഷ​ത​ത്തെ തു​ട​ര്‍​ന്ന് കോ​വൈ ഗം​ഗ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും ബാം​ഗ​ളൂ​രി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ത​ങ്ക​ച്ച​ന്‍ വാ​രി​യെ​ല്ലി​ന് ഏ​റ്റ​ക്ഷ​ത​ത്തെ തു​ട​ര്‍​ന്ന് കെ​എം​സി​എ​ച്ച് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.